പൊതുമാപ്പ്: അനധികൃതമായി തങ്ങുന്നവരെല്ലാം രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം
ജിദ്ദ: പൊതുമാപ്പ് കാലാവധിയില്‍ അനധികൃതമായി തങ്ങുന്നവരെല്ലാം രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷ വിഭാഗവും സംയുക്ത പരിശോധന നടത്തും. ഇതിനു മുന്നോടിയായി തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസിന്റെയും പൊതുസുരക്ഷ വിഭാഗം മേധാവി ഉസ്മാന്‍ അല്‍മുഹ് രിജിന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഉന്നത തല യോഗം ചേര്‍ന്നു.
പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ വീണ്ടും അനധികൃതമായി തൊഴിലെടുക്കുന്നവരെയും രാജ്യത്ത് തങ്ങുന്നവരെയും കണ്ടെത്താനുള്ള പരിശോധനയാണ് തൊഴില്‍ വകുപ്പ് അടുത്ത ദിവസം മുതല്‍ ആരംഭിക്കുക.
തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനക്ക് ആഭ്യന്തര മന്ത്രായലത്തിന് കീഴിലെ റോഡ് സുരക്ഷ വിഭാഗം, പൊലിസ്, പട്രോളിങ് വിഭാഗം എന്നിവയുടെ സഹകരണം ഉണ്ടാകും.
അനധികൃതമായി തങ്ങുന്നവര്‍ അവസാന ദിവസം വരെ കാത്ത് നില്‍ക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ക്കായി അധികൃതരെ സമീപിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന വിദേശകള്‍, അനധികൃതമായി തൊഴിലെടുക്കുന്നവര്‍, നിയമവിരുദ്ധര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും അഭയം നല്‍കുന്നവര്‍ എന്നിവരെ കണ്ടത്തൊനാണ് പരിശോധന ഊര്‍ജ്ജിതമാക്കുന്നത്.
വിദ്യാര്‍ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും വാഹന സൗകര്യം നല്‍കുന്ന ഡ്രൈവര്‍മാരിലും വാഹന ഉടമകളിലും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുണ്ടെന്ന് പരിശോധന വിഭാഗത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും. ഒളിച്ചോടിയ വീട്ടുവേലക്കാര്‍ക്കും അഭയം നല്‍കുന്നവരെയും പരിശോധനയുടെ ഭാഗമായി കണ്ടെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."