മദ്യപസംഘത്തിന്റെ ശല്യം മൂലം വഴിനടക്കാന്‍ പറ്റാത്തതായി പരാതി
മരട്: മദ്യപസംഘത്തിന്റെ ശല്യം നിമിത്തം പൊതുജനങ്ങള്‍ക്ക് വഴി നടക്കാന്‍ പറ്റാത്തതായി പരാതി. കുമ്പളത്ത് ഇടവഴികളിലും, ആളൊഴിഞ്ഞ പറമ്പുകളിലുമായാണ് സന്ധ്യയ്ക്ക് ശേഷമുള്ള സംഘം ചേര്‍ന്നുള്ള മദ്യപാനം.
പൊലിസിനോട് പരാതി പറഞ്ഞ് മടുത്തെന്ന് പൊതുജനം. പട്ടാര്യ സമാജം, കൊപ്പനാലില്‍ കടവ് എന്നിവിടങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ സംഘം ചേരാന്‍ തുടങ്ങും. മദ്യലഹരിയില്‍ കടകളുടെ വരാന്തയിലിരുന്ന് റോഡിലൂടെ പോകുന്നവരെ കമന്റടിക്കുന്നതും ഇവരുടെ വിനോദമാണ്.
പട്ടാര്യ സമാജത്തിന്റെ മതില്‍ക്കെട്ടിനകത്ത് അതിക്രമിച്ച് കയറി മദ്യപിക്കുന്നതിനെക്കുറിച്ച് പല തവണ പോലീസില്‍ പരാതി പറഞ്ഞെങ്കിലും നടപടികളുണ്ടാകാറില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഇവിടെ താവളമടിക്കുന്നത് ശീലമാക്കിയ ഒരാള്‍ പരിസരത്തെ വീട്ടിലെ ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാനും ശ്രമം നടത്തി.
ഈ സംഭവത്തില്‍ കുമ്പളം സ്വദേശി രവിയെ പൊലിസ് പിടികൂടി. എസ്.പി.എസ് പരിസരത്തുള്ള അഗനവാടിയില്‍ കയറി മലമൂത്ര വിസര്‍ജ്ജനം നടത്തിയതും, പള്ളി സ്‌കൂളില്‍ അതിക്രമിച്ച് കയറി ടോയ്‌ലറ്റും വാട്ടര്‍ ടാപ്പുകളും തകര്‍ത്തതും അടുത്തിടെ നടന്ന സംഭവങ്ങളാണ്.
ഒരു കേസില്‍ പോലും അതിക്രമം നടത്തിയവരെ പിടികൂടുവാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. പൊലിസ് രാത്രി കാലപട്രോളിങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."