കീഴ്മാട് പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം
ആലുവ: കീഴ്മാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ രുക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന അവസ്ഥ ഉണ്ടായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി അസി. എക്‌സീക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
മരങ്ങാട്,ചുണങ്ങംവേലി, കാര്‍മല്‍ ആശുപത്രിക്ക് പുറകുവശത്തുള്ള കനാല്‍ സൈഡ്, മഹിളാലയം ജംഗ്ഷന്‍, എടയപ്പുറം, എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. കൂടാതെ ആലുവയുടെയും സമീപ ഗ്രാമപഞ്ചായത്തുകളിലും പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുമ്പോള്‍ അധികൃതരെ അറിയിച്ചാലും ആഴ്ചകള്‍ കഴിഞ്ഞാലും നടപടികള്‍ ഉണ്ടാകാരില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.
കുടിവെള്ളം രൂക്ഷമായ സ്ഥലങ്ങളില്‍ അടിയന്തിരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടി എടുക്കാമെന്നും, വെള്ളം കയറാന്‍ ബുദ്ധിമുട്ടുളള ഉയര്‍ന്ന പ്രദേശങ്ങളില്‍ കളക്ടറുടെ കുടിവെള്ള പദ്ധതിയില്‍ പെടുത്തുന്നതിനുളള നടപടി എടുക്കാമെന്നും അസി. എക്‌സീക്യൂട്ടീവ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനാത്തില്‍ ഉപരോധം അവസാനിപ്പിച്ചു.കുടിവെള്ള ക്ഷാമം മൂലം എല്ലാ ഭാഗത്തും വെള്ളം എത്തുന്നതിനു വേണ്ടി കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ള വിതരണം എന്നത് ഇപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞു കിട്ടുന്നുളളൂ എന്നും ദിവസവും വെള്ളം കിട്ടിയിരുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണെന്നും മരങ്ങാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പ്രത്യേകമായി വെള്ളം എത്തിക്കുന്ന സംവിധാനം ചെയ്യുകയാണെങ്കില്‍ ഷിഫ്റ്റ് മാറ്റിയാല്‍ മറ്റു ഭാഗങ്ങളില്‍ ദിവസവും വെള്ളം കിട്ടുമെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ ആക്കുകയാണെങ്കില്‍ ഒരു പരിധിവരെ കുടിവെള്ളം ക്ഷാമത്തിന് പരിഹാരം ആവുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
ഉപരോധത്തിനു യൂത്ത് കോണ്‍ഗ്രസ്സ നിയോജകമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷെഫീക്ക്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ അബ്ദുല്‍ റഷീദ്, എം.ഐ ഇസ്മയില്‍, ലിന്റ്‌റോ പി ആന്റു, ഹസീം ഖാലിദ്, എ.എ അജ്മല്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആയ വിപിന്‍ ദാസ്, ജോണി ക്രിസ്റ്റഫര്‍, ഷെമീര്‍ മീന്ത്രക്കല്‍, സിറാജ് ചേനക്കര, എം.എ.കെ നജീബ്, എം.എസ് സനു, പി.എ ഹാരിസ്, എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."