HOME
DETAILS

എന്‍.സി.പി സംസ്ഥാന കണ്‍വന്‍ഷന്‍ കൊച്ചിയില്‍ നടന്നു ന്യൂനപക്ഷ വിരുദ്ധ വെല്ലുവിളികളെ ചെറുക്കണം: സയ്യിദ് ജലാലുദ്ദീന്‍

  
backup
April 15 2017 | 19:04 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8


കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി )നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന കണ്‍വന്‍ഷന്‍ കൊച്ചിയില്‍ നടന്നു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാര്‍  ഉദ്ഘാടനം ചെയ്തു.  ചിന്തിക്കുവാനും വിശ്വസിക്കുവാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നട്ടെല്ലാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ തുടരുന്ന പരീക്ഷണ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് എന്‍.സി.പി ന്യൂനപക്ഷ വകുപ്പ് ദേശീയ ചെയര്‍മാന്‍ അഡ്വ.സയ്യിദ് ജലാലുദ്ദീന്‍.ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം കാത്തുസൂക്ഷിച്ചെങ്കില്‍ മാത്രമെ ഇത്തരം നാണംകെട്ട നടപടികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കൂ.ജെ.എന്‍.യു ക്യാംപസ് സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടായ ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ മതേതരത്വവും ന്യൂനപക്ഷ വെല്ലുവിളികളും' എന്ന വിഷയത്തില്‍ എന്‍.സി.പി ന്യൂനപക്ഷ വകുപ്പ് സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മൂല്യം ഉള്‍ക്കൊള്ളാത്തതാണ് ന്യൂനപക്ഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സെമിനാറില്‍ പങ്കെടുത്ത റിട്ട.ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ പറഞ്ഞു.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്  എതിരായ പ്രവര്‍ത്തങ്ങളും നടന്നുവരുന്നു. അതുകൊണ്ടാണ് സാഹിത്യകാരന്മാര്‍ ആക്രമിക്കപ്പെടുന്നതും.മനുഷ്യാവകാശങ്ങള്‍ക്കും ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങള്‍ക്കും എതിരാണ് ഇത്.ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശയില്‍ പോലും ദലിത് വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നു.ഭരണഘടനയില്‍ എല്ലാ മതത്തിനും ഒരേ സ്ഥാനമാണുള്ളത്.  ബ്രിട്ടീഷുകാര്‍ ഭരണം നടത്താന്‍  ചരിത്രം മറച്ചുവച്ചുകൊണ്ട്  ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്.കള്ളകഥകളുടെ ഭാഗമായി താജ്മഹല്‍ മുസ്‌ലീങ്ങള്‍ നിര്‍മിച്ചതല്ല എന്ന പ്രചരണം പോലുമുണ്ടായി.
ഖര്‍ വാപസി എന്ന ഓമനപ്പേരില്‍  രാഷ്ട്രീയ ലാഭത്തിനായി നിര്‍ബന്ധമായി ഹിന്ദുമതത്തിലേക്ക് മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും മതപരിവര്‍ത്തനം നടത്തിയ പ്രവണതയും ഭരണഘടനയ്ക്ക് എതിരാണ്. വെറും 31 ശതമാനം വോട്ട് നേടിയവര്‍ മാത്രമാണ് ഇവിടെ ഭരിക്കുന്നത്. എന്നാല്‍ 69 ശതമാനം വോട്ട് നേടിയവര്‍ ഇവിടെ ചിതറികിടക്കുകയാണ്.ഇവര്‍ക്ക് എന്തുകൊണ്ട് ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല.ഒറ്റപ്പെട്ട പാര്‍ട്ടികള്‍ക്ക് ഒരുമിച്ച് നിന്ന് പോരാടാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെക്കുലറിസം എന്ന വാക്കിന് ഏറ്റവും നല്ല പരിഭാഷ മാനവികത എന്നാണെന്ന് സെമിനാറില്‍ പങ്കെടുത്ത മുന്‍ എം.പി ഡോ.സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.സമത്വത്തില്‍ നിന്നുണ്ടാകുന്ന ചൂഷണരഹിതമായ അവസ്ഥയായിരിക്കണമിത്.എല്ലാ മതങ്ങളുടെയും നല്ല മൂല്യങ്ങള്‍ ചേര്‍ന്ന് ശോഭ നല്‍കുന്ന മാനവികതയുടെ വെളിച്ചത്തില്‍ എല്ലാവരും സമന്മാരായിരിക്കണമെന്നും സഹിഷ്ണുതയുണ്ടെങ്കിലെ സാഹോദര്യം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍.സി.പി ന്യൂനപക്ഷ വകുപ്പ്  സംസ്ഥാന ചെയര്‍മാന്‍ കെ.എ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.കളമശ്ശേരി അല്‍ഹുദ മസ്ജിദ് ഇമാം കൊടയത്തൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി,കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി അഗസ്റ്റിന്‍, എന്‍.സി.പി ന്യൂനപക്ഷ വകുപ്പ് ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ മുഹമ്മദ് കുട്ടി,ജില്ലാപ്രസിഡന്റ് പി.എ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.  





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago