പാനൂര്‍ 'അന്‍വാറുല്‍ ഉമ്മ' ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തിന് തുടക്കം
പാനൂര്‍: പാനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ 'അന്‍വാറുല്‍ ഉമ്മ' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാമത് വാര്‍ഷികാഘോഷത്തിന് തുടക്കമായി. സമ്മേളനം കേരള ഹൗസിങ് ബോര്‍ഡ് ചെയര്മാന് പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് ഉവൈസ് കുഞ്ഞിത്തയ്യില്‍ അധ്യക്ഷനായി. ജലാലുദ്ദീന്‍ മദനി വടുതല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ശരീഫ്, പാനൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സഹില്‍ വൈലിത്തറ, ജമാഅത്ത് വൈസ് പ്രസിഡന്റ് ഹനീഫ കുന്നുതറ, സി.പി.ഐ പല്ലന ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.വി രാജീവ്, നിഷാദ് സെയ്നി പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി ഷുഹൈബ് പനച്ചപറമ്പില് സ്വാഗതവും അംഗം സവാദ് കരുനാക്കന്പറമ്പില് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് രക്ഷാധികാരി നവാസ് എച്ച് പാനൂര്‍ അധ്യക്ഷനാകും . ഹാരിസ് അണ്ടോളില്‍, എ ഷാജഹാന്, അബ്ദുല്‍ വാഹിദ് ദാരിമി, നവാസ് മുണ്ടക്കക്കണ്ടം, ഹനീഫ് ഫൈസി, ഷഫീഖ് റഹ്മാന് തുണ്ടില്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന മജ്ലിസുന്നൂര് ആത്മീയ സംഗമത്തിന് അസ്സയ്യിദ് അബ്ദുല്ലാഹ് തങ്ങള്‍ ഐദറൂസി നേതൃത്വം നല്‍കും. സക്കീര്‍ ഹുസൈന് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."