HOME
DETAILS

ഹോളോബ്രിക്‌സ് കമ്പനി സ്ഥാപിക്കുന്നയിടത്ത് മതില്‍ കെട്ടാന്‍ ശ്രമം; ആത്മഹത്യാ ഭീഷണിയുമായി ദമ്പതികള്‍

  
backup
April 15, 2017 | 7:44 PM

%e0%b4%b9%e0%b5%8b%e0%b4%b3%e0%b5%8b%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5


കാട്ടാക്കട:  ഹോളോ ബ്രിക്‌സ് കമ്പനി സ്ഥാപിക്കുന്ന സ്ഥലം ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍  മതില്‍കെട്ടി തിരിക്കാനുള്ള വസ്തു ഉടമയുടെ ശ്രമത്തില്‍ പ്രതിഷേധിച്ച്  സമീപവാസികളായ ദമ്പതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഭര്‍ത്താവ് മരത്തിനു മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടും ഭാര്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചുമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കട്ടയ്‌ക്കോട് വില്ലുടുംപാറ സ്വദേശി സോമന്‍ (57), ഭാര്യ ലത (45) എന്നിവരാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.
ഹോളോ ബ്രിക്‌സ് കമ്പനി ആരംഭിക്കാന്‍ പോകുന്ന സ്ഥലത്തിന് ചുറ്റും പൊലിസിന്റെ സംരക്ഷണയില്‍ മതില്‍ കെട്ടാനായിരുന്നു വസ്തു ഉടമയുടെ നീക്കം.  എന്നാല്‍ ഈ പുരയിടത്തിലെ കിണര്‍ വസ്തുവിന്റെ മുന്‍ ഉടമ പൊതു ജനങ്ങള്‍ക്കായി വിട്ടുനല്കിയിട്ടുള്ളതാണെന്നും ഈ കിണറില്‍ നിന്നും വെള്ളമെടുക്കുന്നതിന് പ്രദേശവാസികള്‍ക്ക് വഴി വിട്ടുനല്‍കണമെന്നുമാവശ്യപ്പെട്ട്  പ്രദേശവാസികള്‍  രംഗത്തെത്തി. ഇത് അംഗീകരിക്കാന്‍ വസ്തു ഉടമ തയാറാകാത്തതോടെ  വാക്കേറ്റമായി.  ഇതിനിടയിലാണ് ദമ്പതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാട്ടാക്കട സി.ഐ  അനുരൂപ്, എസ്.ഐ.ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസും ഫയര്‍ ഫോഴ്‌സും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറാന്‍ തയ്യാറായില്ല.
 പ്രതിഷേധം നീണ്ടതോടെ കാട്ടാക്കട അഡിഷണല്‍ തഹസില്‍ദാര്‍ ഷീജാബീഗത്തിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത ഉള്‍പ്പടെയുള്ള ജന പ്രതിനിധികളും കാട്ടാക്കട സി.ഐ അനുരൂപ്, എസ് ഐ ബിജു കുമാര്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.  നാളെ രാവിലെ ഇരു വിഭാഗവുമായി അഡീഷണല്‍ തഹസില്‍ദാര്‍ താലൂക്ക് ഓഫീസില്‍ വച്ച് ചര്‍ച്ച നടത്താനും രേഖകള്‍ പരിശോധിച്ച് തീരുമാനം എടുക്കാമെന്നും ധാരണയായി. തുടര്‍ന്നാണ് ദമ്പതികള്‍ പിന്തിരിഞ്ഞത്.
കമ്പനി തുടങ്ങിയാല്‍  പരിസരത്തു ജലക്ഷാമവും മലിനീകരണവും രൂക്ഷമാകുമെന്നു  കാണിച്ച് പഞ്ചായത്തു സെക്രട്ടറി, ആര്‍.ഡി.ഒ, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ  കമ്പനി തുടങ്ങാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. മനുഷ്യാവകാശ കമ്മിഷനും സമാന ഉത്തരവിറക്കി.  എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്  പരാതിക്കാരെ അവഗണിച്ചു സ്വകാര്യ വ്യക്തിക്ക് കമ്പനി തുടങ്ങുന്നതിന്  അനുവാദം നല്‍കി. തുടര്‍ന്ന് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തിയിരുന്നു.  പ്രദേശവാസികള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് പടിക്കല്‍ കിടപ്പുസമരം വരെ നടത്തി.ഇതിനിടയിലാണ് സ്വകാര്യ കമ്പനി ഉടമ ഹൈക്കോടതി ഉത്തരവുമായി കമ്പനി തുടങ്ങുന്ന സ്ഥലത്ത് മതില്‍ കെട്ടാന്‍ എത്തിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago