HOME
DETAILS

ജീവകാരുണ്യ പ്രവര്‍ത്തനം: കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി വിഹിതം ഉപയോഗിക്കണം

  
backup
June 29 2018 | 07:06 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-22


കല്‍പ്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ശിശുക്ഷേമസമിതി പോലുള്ള സംഘടനകള്‍ക്ക് പ്രമുഖ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പൊണ്‍സിബിലിറ്റി (സി.എസ്.ആര്‍) വിഹിതം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ശിശു ക്ഷേമസമിതി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കുന്ന സമിതികളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണുണ്ടാകേണ്ടതെന്നും, മത്സരം ആശാസ്യമല്ലെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
ഐടിഡിപി ഓഫിസര്‍മാരുടെ സഹകരണത്തോടെ പിന്നോക്കക്കരായ കുട്ടികളെ കണ്ടെത്തി ഫോസ്റ്റര്‍ കെയര്‍ സംവിധാനവും, സ്‌പോണ്‍സര്‍ എ ചൈല്‍ഡ് പദ്ധതിയും ആദിവാസിമേഖലയില്‍ വ്യാപിപ്പിക്കുന്നതിനുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ അദ്ദേഹം ജില്ലാ ശിശുക്ഷേമ സമിതിക്ക് നിര്‍ദ്ദേശം നല്‍കി.
പോക്‌സൊ കേസില്‍പ്പെട്ട ശിശുക്ഷേമ സമിതി മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ യോഗം തീരുമാനിച്ചു. ക്രഷേ ജീവനക്കാര്‍ക്ക് കുടിശ്ശികയായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാരിന് കത്തെഴുതുമെന്ന് കലക്ടര്‍ ശിശുക്ഷേമ സമിതിയ്ക്ക് ഉറപ്പ് നല്‍കി.
ജില്ലയില്‍ അഡോപ്ഷന്‍ സെന്റര്‍, ബാലസേവികാ പരിശീലന കേന്ദ്രം എന്നിവ ആരംഭിക്കുന്നതിന് പുറമ്പോക്ക് സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും നല്‍കുന്നതിന് ശിശുക്ഷേമസമിതിയ്ക്ക് സ്ഥിരം സംവിധാനം വേണം. നിയമ സഹായ സമിതി രുപീകരിക്കണം, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ പരസ്പരം ഏകോപനം ഉണ്ടാകണം എന്നീ ആവശ്യങ്ങള്‍ സമിതി അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്ക് സെക്രട്ടറി അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോ. സെക്രട്ടറി കെ. രാജന്‍, എഡിസി (ജനറല്‍) പി.സി മജീദ്, ശിശുസംരക്ഷണ ഓഫിസര്‍ കെ.കെ പ്രജിത്, അംഗങ്ങളായ കെ.എ അലിയാര്‍, സി.എസ് ഷംസുദ്ദീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago