HOME
DETAILS

മലെഗാവിന് പുറമെ സംഝോത സ്‌ഫോടനക്കേസും ഇല്ലാതാകുന്നു

ADVERTISEMENT
  
backup
March 20 2019 | 19:03 PM

%e0%b4%ae%e0%b4%b2%e0%b5%86%e0%b4%97%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%ae%e0%b5%86-%e0%b4%b8%e0%b4%82%e0%b4%9d%e0%b5%8b%e0%b4%a4-%e0%b4%b8%e0%b5%8d

 


ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് കേസില്‍ സ്വാമി അസീമാനന്ദയുള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതോടെ ഹിന്ദുതീവ്രവാദികള്‍ പ്രതികളായ ഭീകരാക്രമണക്കേസുകള്‍ ഇല്ലാതാകുന്നു. മലെഗാവ്, അജ്മീര്‍, മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകളില്‍ നിന്ന് അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടിരുന്നു. ഈ കേസുകളില്‍ അസീമാനന്ദ സ്വമേധയാ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ മോദി അധികാരത്തിലെത്തിയതോടെ കേസ് അട്ടമറിക്കപ്പെടുകയായിരുന്നു.
പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഖുര്‍ഷിദ് ഖസൂരി ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് സംഝോത ട്രെയിനില്‍ സ്‌ഫോടനമുണ്ടാകുന്നത്. പാനിപ്പത്തിനടുത്തുള്ള ദീവാനയിലെത്തിയപ്പോള്‍ മധ്യത്തിലുള്ള രണ്ടു കോച്ചിലായിരുന്നു സ്‌ഫോടനം. മൂന്നാമതൊരു കോച്ചില്‍ക്കൂടി സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നെങ്കിലും അതു പൊട്ടിയില്ല.


ആര്‍.ഡി.എക്‌സ് കണ്ടതോടെ പാകിസ്താനാണ് പിന്നിലെന്ന് ഹരിയാനാ പൊലിസ് പറഞ്ഞു. ഹര്‍കത്തുല്‍ ജിഹാദെ ഇസ്്‌ലാമിയും ലഷ്‌കറെ ത്വയ്യിബയുമാണ് പിന്നിലെന്നായിരുന്നു ആരോപണം. പാക് സ്വദേശി അസ്മാത്ത് അലി അറസ്റ്റിലാവുകയും ചെയ്തു. ബോംബിനുള്ള അസംസ്‌കൃത വസ്തുക്കളില്‍ ചിലതു വാങ്ങിയത് ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍ നിന്നാണെന്ന് ഹരിയാനാ പൊലിസ് കണ്ടെത്തി. നേരത്തെ മലെഗാവ് സ്‌ഫോടനത്തിനു വേണ്ട അസംസ്‌കൃത വസ്തുക്കളും ഇവിടെനിന്ന് വാങ്ങിയിരുന്നു. അന്വേഷണം തിരിച്ചടിക്കുന്നുവെന്ന് കണ്ടതോടെ ഉന്നത ഇടപെടലുണ്ടായി.


2008ല്‍ മലെഗാവ് കേസില്‍ മുംബൈ എ.ടി.എസ് ഹേമന്ദ് കര്‍ക്കറെ നടത്തിയ അന്വേഷണമാണ് സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിനു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവന്നത്.
സംഝോത എക്‌സപ്രസില്‍ സ്‌ഫോടനം നടത്താന്‍ വേണ്ട ആര്‍.ഡി.എക്‌സ് നല്‍കിയത് മലെഗാവ് കേസിലെ ശ്രീകാന്ത് പുരോഹിതാണെന്നായിരുന്നു കര്‍ക്കറെയുടെ കണ്ടെത്തല്‍. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. അസീമാനനന്ദയുടെ കുറ്റസമ്മതമൊഴിയില്‍ സംഝോത സ്‌ഫോടനം നടത്തിയത് സംബന്ധിച്ച് വിവരിക്കുന്നുണ്ട്.


2006ല്‍ ഗുജറാത്തിലെ ദാംഗ് ജില്ലയിലുള്ള സുബിര്‍ ഗ്രാമത്തില്‍ അസീമാനന്ദയുടെ ആശ്രമത്തില്‍ നടത്തിയ ശബരി കുംഭ പ്രാര്‍ഥനായോഗത്തില്‍ വച്ചാണ് മലെഗാവ്, ഡല്‍ഹി ജുമാമസ്ജിദ്, അജ്മീര്‍, മക്കാമസ്ജിദ് സ്‌ഫോടനങ്ങള്‍ക്കൊപ്പം സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെയും പദ്ധതി തയാറാക്കുന്നത്.
ക്രിസ്തുമതത്തിലേക്ക് മതം മാറിയ ആദിവാസികളെ ഭീഷണിപ്പെടുത്തി വീണ്ടും ഹിന്ദുമതത്തിലേക്ക് മാറ്റുന്നതിന്റെ ചടങ്ങായാണ് ശബരി കുംഭമേള സംഘടിപ്പിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, ആര്‍.എസ്.എസ് തലവനായിരുന്ന കെ.എസ് സുദര്‍ശന്‍, ഇപ്പോഴത്തെ തലവന്‍ മോഹന്‍ ഭാഗവത്, ദാംഗിലെ ബി.ജെ.പി എം.എല്‍.എ വിജയ് പട്ടേല്‍, നിര്‍മ്മല കിഷോര്‍ ഗാവിത് തുടങ്ങിയ പ്രമുഖരായിരുന്നു അസീമാനന്ദയുടെ സുഹൃത്തുക്കള്‍.


2004 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടന്ന ഉജ്ജൈന്‍ കുംഭമേളയില്‍ അസീമാനന്ദയുടെ നേതൃത്വത്തില്‍ മറ്റൊരു ഗുഢാലോചനായോഗം നടന്നതായി ലോകേഷ് ശര്‍മ വെളിപ്പെടുത്തിയിരുന്നു. പ്രജ്ഞാസിങ് താക്കൂര്‍, സുനില്‍ ജോഷി, സന്ദീപ് ദാംഗെ, രാംജി കല്‍സാങ്‌റ, ലോകേഷ് ശര്‍മ, ദേവേന്ദര്‍ ഗുപ്ത, സമാന്‍ദാര്‍, ശിവം ധാക്കാന്ത് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അജ്മീര്‍ സ്‌ഫോടന സ്ഥലമായി തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തുടര്‍കാര്യങ്ങള്‍ക്കായി 2005 ഒക്ടോബര്‍ 31ന് ജയ്പൂരിലെത്തി.
ഈ യോഗത്തില്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറും പങ്കെടുത്തിരുന്നു. മലെഗാവ് സ്‌ഫോടനത്തില്‍ പ്രജ്ഞാസിങ് പിടിയിലായ ശേഷം അസീമാനന്ദ ഒളിവില്‍പ്പോവുകയായിരുന്നു. ഹരിദ്വാറില്‍ വ്യാജ മേല്‍വിലാസത്തിലായിരുന്നു അസീമാനന്ദ താമസിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  an hour ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  an hour ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  9 hours ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  9 hours ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  10 hours ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  10 hours ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  10 hours ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  11 hours ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  11 hours ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  11 hours ago