HOME
DETAILS

അരുവികള്‍ക്കൊരു തണല്‍: പദ്ധതി ജില്ലയില്‍ ആരംഭിച്ചു

  
backup
June 29 2018 | 07:06 AM

%e0%b4%85%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

 


കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ പുഴക്കരകളിലും അരുവികളുടെ തീരങ്ങളിലും മുള നട്ട് സംരക്ഷിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു.
വരുന്ന അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാവുന്ന വിധത്തില്‍ ജില്ലാ ലീഗല്‍ സര്‍വിസ് സൊസൈറ്റി, ജില്ലാ സാമൂഹിക വനവല്‍ക്കരണ വിഭാഗം, വയനാട് വന്യജീവി സങ്കേതം, ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, വന്യജീവി സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയിലൂടെ മുള, കൈത, നീര്‍മരുത് എന്നീ ജലസംരക്ഷണ ചെടികള്‍ നട്ടുപിടിപ്പിച്ചും മറ്റ് ജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കിയും അരുവികളെ പുനരു ജ്ജീവിപ്പിക്കുകയും ജലസമൃദ്ധി കൂട്ടുകയുമാണ് പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തില്‍ ജില്ലയിലെ ചുരുങ്ങിയത് മുന്നൂറ് അരുവികള്‍ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി ഡോ. വി വിജയകുമാര്‍ നിര്‍വഹിച്ചു.
ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍ അധ്യക്ഷനായി. സാമൂഹിക വനവല്‍ക്കരണ വിഭാഗം ഡി.എഫ്.ഒ ഷജ്‌ന കരിം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എം സജികുമാര്‍, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സംസ്ഥാന കോഡിനേറ്റര്‍ അരുള്‍ ബാദുഷ എന്നിവര്‍ സംസാരിച്ചു. ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രസിഡന്റ് ജോസ് പുന്നക്കുഴി സ്വാഗതവും സബ് ജഡ്ജ് കെ.പി സുനിത നന്ദിയും പറഞ്ഞു.
ജില്ലാ കോടതി ജഡ്ജിമാരായ എന്‍ വിനോദ് കുമാര്‍, എ മനോജ്, എ രാമകൃഷ്ണന്‍, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഭാരവാഹികളായ സതീഷ് ബാബു, വി.എം ബാലകൃഷ്ണന്‍, ജോസ് കണ്ടത്തില്‍, പി.കെ രാജീവ്, എസ്.ജി സിന്ദു പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago