എക്കോലോഗ്, യാത്രി നിവാസ് നിര്‍മ്മാണോദ്ഘാടനം നാളെ
തൊടുപുഴ: ഇടുക്കിയുടെ ടൂറിസം രംഗത്ത് വന്കുതിപ്പേകുന്ന രണ്ടു പദ്ധതികള്‍ക്ക് നാളെ തുടക്കമാകും. സ്വദേശി ദര്ശന് ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമായ 5.5 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന എക്കോലോഗിന്റെയും സംസ്ഥാന ടൂറിസം വകുപ്പ് അഞ്ച് കോടി ചിലവഴിച്ച് നടപ്പാക്കുന്ന യാത്രി നിവാസിന്റെയും നിര്‍മാണോദ്ഘാടനം നാളെ രാവിലെ 10 ന് ഇടുക്കി പാര്‍ക്കില്‍ നടക്കും.
റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യാത്രിനിവാസിന്റെ ശിലാസ്ഥാപനം വൈദ്യുതി മന്ത്രി എം.എം. മണിയും എക്കോലോഗിന്റെ നിര്‍മാണോദ്ഘാടനം ജോയ്സ് ജോര്‍ജ്ജ് എം.പിയും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുല്‍, ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്, ഡി.റ്റി.പി.സി നിര്‍വാഹക സമിതി അംഗം സി.വി.വര്‍ഗീസ്, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജെ.പദ്മകുമാര്‍ . പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."