HOME
DETAILS

കേരളത്തിലും കത്തി രാകുന്ന 'ഗോരക്ഷാ' ഗുണ്ടായിസം

  
backup
June 29 2018 | 18:06 PM

keralathilum

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോരക്ഷയുടെ പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ നടത്തുന്ന വംശീയാതിക്രമങ്ങള്‍ കേരളത്തിലേക്കും വ്യാപിക്കുന്നതിന്റെ വ്യക്തമായ സൂചനയാണു കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുണ്ടായത്. ലോറിയില്‍ കന്നുകാലികളെ കൊണ്ടുവന്നുവെന്നതിനാണു കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ ലൈസന്‍സുള്ള ഇറച്ചിവ്യാപാരിയും ബന്ധുവും ലോറിഡ്രൈവറും ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ട്. ഇതിലൊരാള്‍ സൈനികനാണ്.

കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വരികയും രാജ്യഭരണം സംഘ്പരിവാറിന്റെ പിടിയിലമരുകയും ചെയ്ത ശേഷം ഗോസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അക്രമം തുടര്‍ക്കഥയാണ്. ഇത്തരം അക്രമങ്ങളില്‍ നിരവധിയാളുകള്‍ക്കു ജീവഹാനിയും സംഭവിച്ചു. ഗോസംരക്ഷണമെന്നാണ് അക്രമികള്‍ അവകാശപ്പെടുന്നതെങ്കിലും പച്ചയായ വര്‍ഗീയ, വംശീയ വിദ്വേഷമാണതിനു പിന്നിലെന്നതാണു യാഥാര്‍ഥ്യം.
സംഘ്പരിവാറിന്റെ സവര്‍ണ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ശത്രുക്കളായി കാണുന്ന മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരേയാണ് അക്രമങ്ങളെല്ലാം നടക്കുന്നതെന്നത് അവരുടെ വര്‍ഗീയവിദ്വേഷത്തിനു തെളിവാണ്. ഉത്തരേന്ത്യയില്‍ നടന്ന തരത്തിലുള്ള വംശഹത്യ തന്നെയാണു കേരളത്തിലും ലക്ഷ്യമിടുന്നതെന്നു വേണം അനുമാനിക്കാന്‍.
കേരളത്തിലെ നിയമപ്രകാരം ഒരു തെറ്റും ചെയ്യാത്തവര്‍ക്കു നേരേയാണു കൊട്ടാരക്കരയിലെ ആക്രമണം. പശുവുള്‍പ്പെടെയുള്ള കന്നുകാലികളെ അറുക്കുന്നതും അവയുടെ മാംസം വില്‍ക്കുന്നതും കേരളത്തില്‍ നിയമവിധേയമാണ്. കൊട്ടാരക്കരയില്‍ കാലികളെ ലോറിയില്‍ കൊണ്ടുവന്നയാള്‍ ഇറച്ചിക്കച്ചവടത്തിനു ലൈസന്‍സുള്ളയാളുമാണ്. തികച്ചും നിയമവിധേയമായി കച്ചവടം നടത്തി ജീവിക്കുന്നയാളെ ആക്രമിക്കുക വഴി ഇവിടത്തെ നിയമവ്യവസ്ഥയെയാണു സംഘ്പരിവാര്‍ ഗുണ്ടകള്‍ വെല്ലുവിളിക്കുന്നത്.
കേരളത്തില്‍ പ്രത്യേക മതക്കാരോ ജാതിക്കാരോ മാത്രമല്ല ബീഫ് ഭക്ഷിക്കുന്നത്. സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഹൈന്ദവസമൂഹത്തില്‍പ്പെട്ട കേരളത്തിലെ മഹാഭൂരിപക്ഷവും ബീഫ് ഭക്ഷിക്കും. അതിനാല്‍ ഏതെങ്കിലും മതധര്‍മസംരക്ഷണത്തിനാണു തങ്ങളുടെ പോരാട്ടം എന്നു പറയാന്‍ ഇവിടെ സംഘ്പരിവാറിനു കഴിയില്ല. കേരളത്തെ വര്‍ഗീയ കലാപഭൂമിയാക്കുകയെന്ന അജന്‍ഡ തന്നെയാണ് അതിനു പിന്നിലുള്ളത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫിന്റെ പേരില്‍ കൊലകളും അക്രമങ്ങളും അരങ്ങേറിയ ഘട്ടത്തിലെല്ലാം അതിനെതിരേ ശക്തമായി ശബ്ദിച്ച സംസ്ഥാനമാണു കേരളം. സംഘ്പരിവാര്‍ സംഘടനകളൊഴികെയുള്ള രാഷ്ട്രീയകക്ഷികളും സാംസ്‌കാരികസംഘടനകളുമെല്ലാം ഈ വിഷയത്തില്‍ ഒറ്റക്കെട്ടായിരുന്നു. അങ്ങനെയുള്ള നാട്ടില്‍ അതേ കുറ്റകൃത്യം അരങ്ങേറുന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. അത് ഒരു തരത്തിലും അനുവദിക്കാനാവാത്തതുമാണ്.
ബീഫ്‌വിഷയത്തില്‍ സംഘ്പരിവാരിനെതിരേ ഏറ്റവും ശക്തമായ നിലപാടെടുത്ത രാഷ്ട്രീയചേരിയാണു കേരളത്തിലെ ഇടതുപക്ഷം. അവര്‍ ഭരണത്തിലിരിക്കെയാണ് ഇതു സംഭവിക്കുന്നതെന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. കൊട്ടാരക്കരയിലെ ഗോരക്ഷാഗുണ്ടകളെ രക്ഷിക്കാന്‍ പൊലിസിലെ ചിലര്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്. അക്രമം നടന്നതു പശുവിറച്ചിയുമായി ബന്ധപ്പെട്ടല്ലെന്നും വാഹനം സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണെന്നുമുള്ള കൊട്ടാരക്കര പൊലിസിന്റെ ഭാഷ്യം അതിലേയ്ക്കു വിരല്‍ചൂണ്ടുന്നു. കേരള പൊലിസില്‍ സംഘ്പരിവാര്‍ സംഘടിതമായി പിടിമുറുക്കുന്നുവെന്ന ആരോപണവും അതു ശരിവയ്ക്കുന്ന സംഭവങ്ങളും വ്യാപകമായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പൊലിസ് പറയുന്നത് അപ്പടി വിശ്വസിക്കുന്നത് ഉചിതമാവില്ല.
കൊട്ടാരക്കര സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഗോസംരക്ഷണത്തിന്റെ പേരില്‍ കേരളത്തെ വര്‍ഗീയസംഘര്‍ഷത്തിലേയ്ക്കു തള്ളിവിടാനായി കത്തി രാകുന്ന സംഘ്പരിവാറിന്റെ ആസൂത്രിത നീക്കങ്ങളെ മുളയില്‍ത്തന്നെ നുള്ളിക്കളയാന്‍ അത് അനിവാര്യമാണ്.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു പോസ്റ്ററൊട്ടിച്ചതിനും ബഹുരാഷ്ട്ര കമ്പനിയുടെ ഓഫിസിന്റെ ചില്ല് തകര്‍ത്തതിനുമൊക്കെ യു.എ.പി.എ അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തിയ സംസ്ഥാനമാണ് കേരളം. അതുമായൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍ കൊടുംപാതകമാണു വംശീയ, വര്‍ഗീയാക്രമണം. സമൂഹത്തില്‍ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അതിഗുരുതരമായിരിക്കും. അതുകൊണ്ടു ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന വര്‍ഗീയാതിക്രമങ്ങളെ ഭരണകൂടം നിര്‍ദാക്ഷിണ്യം നേരിടേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  9 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  9 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  9 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  9 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  9 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  9 days ago
No Image

അവയവദാന സമ്മതത്തില്‍ മടിച്ച് കേരളം; ദേശീയ തലത്തില്‍ കേരളം 13ാം സ്ഥാനത്തായി

Kerala
  •  9 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും

Kerala
  •  9 days ago
No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  9 days ago