കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കണം : കെ.ഐ.സി
കുവൈത്ത് സിറ്റി:കോവിഡ് 19 മഹാമാരി മൂലം വിദേശത്ത് വെച്ച് മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായ ധനം നല്‍കുന്ന കാര്യം കേരള സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഗള്‍ഫ് മേഖലകളിലടക്കം നൂറില്‍ പരം പ്രവാസി മലയാളികള്‍ വിദേശത്ത് വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. മാസങ്ങളായി വരുമാനങ്ങള്‍ നിലച്ച് നിത്യവൃത്തിക്ക് പോലും പരസഹായം തേടേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് നിലവിലുളളത്. ഇത്തരം ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ ജീവിതം നയിക്കുന്നതിനിടെ രോഗ ബാധയേറ്റാണ് പലരും മരണമടയുന്നത്.
നിലവിലെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്നും മറ്റും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാനുളള സാധ്യതയും വിരളമാണ്.
നാടിന്റെ പുരോഗതിയിലും, സമ്പദ്ഘടനയിലും വലിയൊരു പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തെ അവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് എല്ലാ പ്രതീക്ഷകളും അസ്തമിച്ച നിലയില്‍ നാട്ടില്‍ കഴിയുന്ന മരണപ്പെട്ട പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകുന്ന സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും,ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."