HOME
DETAILS

പ്രതിസന്ധിഘട്ടങ്ങളില്‍ വേണ്ടത് സഹവര്‍ത്തിത്വം

  
backup
May 31 2020 | 00:05 AM

in-the-middle-of-crisis

 

കൊവിഡ് മഹാമാരി ലോകമാകെ വ്യാപിച്ചതോടെ ജീവിതവ്യവഹാരങ്ങളെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. കൊവിഡിനെ ഭയാശങ്കയോടെ കാണുമ്പോഴും ലോക്ക് ഡൗണ്‍ ഏറെ വിഷമതകള്‍ നല്‍കുമ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ചില നല്ല കാര്യങ്ങളെ കാണാതിരിക്കാന്‍ കഴിയില്ല. മനുഷ്യരെ നേരിട്ടു സേവിക്കാനുള്ള അവസരം എല്ലായ്‌പ്പോഴും എല്ലാവരിലും ഉണ്ടാകണമെന്നില്ല. എന്നാല്‍ വളരെ യാദൃച്ഛികമായി വരുന്ന ചില അവസരങ്ങളുണ്ട്. കൊവിഡ്-19 എന്നത് നാം ഉള്‍പ്പെടുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഒരു യുഗത്തില്‍ തന്നെ വിരളമായി ഉണ്ടാകാനിടയുള്ള ഒരനുഭവമാണത്.


മനുഷ്യര്‍ ദുര്‍ബലരാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ഈ മഹാമാരി വേണ്ടിവന്നു എന്നതാണു പരമപ്രധാന സത്യം. ഇതില്‍തന്നെ, വനിതകള്‍, കുട്ടികള്‍, വയോജനങ്ങള്‍, മൃഗങ്ങള്‍ എന്നിവര്‍ നേരിടുന്ന ദുര്‍ബലാവസ്ഥ വളരെ ഉയര്‍ന്ന തോതിലുള്ളതാണ്. ഒരാളുടെ അധികാരപാടവവും അതിനുള്ള ശേഷിയും ഇത്തരം സമയങ്ങളില്‍ പരീക്ഷിക്കപ്പെടാറുണ്ട്. കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നവരുടെ ആവശ്യങ്ങളോട് നാം എത്ര വേഗതയിലും കൃത്യതയിലും പ്രതികരിക്കുന്നു എന്നതാണു ദിവ്യമന്ത്രം. വനിതാ ശിശുവികസന മന്ത്രാലയം സമൂഹത്തിന്റെ അടിസ്ഥാനശിലയായ വനിതകളെയും കുട്ടികളെയും ശാക്തീകരിക്കാനും അവര്‍ക്കു വേണ്ട പിന്തുണ നല്‍കാനും ശ്രമിക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പകര്‍ന്നുതന്ന നിരവധി പാഠങ്ങളുണ്ട്. അതില്‍ പ്രധാനമാണ് നിലംതൂക്കല്‍, തുടയ്ക്കല്‍, വൃത്തിയാക്കല്‍, ആഹാരം പാകംചെയ്യല്‍ പോലുള്ള അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരമാവധി സ്വയംചെയ്യാന്‍ പ്രാപ്തി നേടുക എന്നത്. വീടുകളിലെ ജോലിക്കാര്‍, സഹായികള്‍ എന്നിവര്‍ക്കു തങ്ങളുടെ കുടുംബവുമായി സമയം ചെലവഴിക്കാനും അവര്‍ക്ക് അനിവാര്യമായിരുന്ന വിശ്രമം ലഭിക്കാനും ഈ ലോക്ക് ഡൗണ്‍ വഴിതുറക്കുകയും ചെയ്തു. വീട്ടകങ്ങളില്‍ ജോലികള്‍ ചെയ്യുന്നവരോട് കൂടുതല്‍ അനുകമ്പയോടും നന്ദിയോടും ആദരവോടും സമീപിക്കാന്‍ ഈ കാലയളവ് പ്രാപ്തരാക്കിയിട്ടുണ്ടെന്നതു തീര്‍ച്ച. അവരുടെ തൊഴില്‍ദാതാക്കള്‍ ഈ രണ്ടുമാസം ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ ആ വലിയ വിഭാഗം ജനങ്ങള്‍ പ്രയാസപ്പെടാനും സാധ്യതയുണ്ട്. ഒരുകാര്യം ഉറപ്പാണ്, പരസ്പരാശ്രയത്വത്തോടെയുള്ള ഒരു ജീവിതക്രമത്തെ അംഗീകരിക്കാനും ആദരിക്കാനും ഈ മഹാമാരിയിലൂടെ ലോകം പഠിച്ചിട്ടുണ്ട്.


ഒരുവശത്ത്, വിദ്യാലയങ്ങള്‍ക്ക് അവധിയായതിനാല്‍, കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു. എന്നാല്‍ മറുവശത്ത്, ദിവസങ്ങളായി ഭക്ഷിക്കാന്‍ ഒന്നുമില്ലാത്തവര്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവരായ നിരവധി കുടുംബങ്ങളും.


പരസ്പര പൊരുത്തമില്ലാത്ത പങ്കാളികള്‍ ഒരുമിച്ചു കഴിയുമ്പോള്‍ നിരാശ, കോപം, വഴക്ക്, തര്‍ക്കങ്ങള്‍ തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്ന യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാകില്ല. എന്നാല്‍ ഇതില്‍ താരതമ്യേന ശക്തനായ വ്യക്തി, തനിക്കുണ്ടാകുന്ന അശുഭകരമായ ചിന്തകള്‍ നിയന്ത്രിക്കാനോ, വഴിതിരിച്ചുവിടാനോ സാധിക്കാതെ ശാരീരികമായി ദുര്‍ബലയായ പങ്കാളിക്കു നേരെ ആക്രമണത്തിനു ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇതെല്ലാം കണ്ടുവളരുന്ന വീട്ടിലെ കുട്ടികളില്‍ ഇത്തരം കാര്യങ്ങള്‍ ശരിയാണെന്ന തെറ്റായ ധാരണ വളരുകയും ഭാവിയില്‍ ഇവ ആവര്‍ത്തിക്കാനും ഇടയുണ്ട്. ഈ കാലം സന്തോഷകരമായി ഒരുമിച്ചു സമയം ചെലവഴിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. പുതിയൊരു ഭാഷയോ, വാദ്യോപകരണമോ പഠിക്കുക, റേഡിയോ കേള്‍ക്കുക, കുട്ടികളെ അവരുടെ പഠനത്തില്‍ സഹായിക്കുക, പുസ്തക വായന, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, കുട്ടികളിലെ സര്‍ഗശേഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ചിലതു മാത്രം. പക്ഷേ, അപ്പോഴും തന്റെ പങ്കാളിയെയോ കുട്ടികളെയോ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന കുടിലമനസുകളെ കുറിച്ച് അറിഞ്ഞിരിക്കണം.


വീട്ടിലെയും ജോലിസ്ഥലത്തെയും കാര്യങ്ങള്‍ ഒരേസമയം നന്നായി ചെയ്തുകൊണ്ട് തങ്ങള്‍ക്കുള്ള 'മള്‍ട്ടി ടാസ്‌കിങ്' ശേഷി സ്ത്രീകള്‍ എപ്പോഴും തെളിയിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം ഇവര്‍ക്കു മേലുള്ള ഉത്തരവാദിത്വവും ചുമതലകളും വര്‍ധിപ്പിച്ചു. രാജ്യശില്‍പികളായ വനിതകള്‍ക്കുമേല്‍ അസന്തുലിതമായ ഒരു ഭാരവും ഇതു സൃഷ്ടിച്ചിരിക്കുന്നു.


ഗാര്‍ഹിക പീഡനങ്ങളും പരസ്പര സമ്മതമില്ലാതെയുള്ള ഗര്‍ഭധാരണങ്ങളും വര്‍ധിക്കുകയാണെങ്കില്‍, അവയെ ഫലപ്രദമായും വേഗത്തിലും നേരിടാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ തയാറെടുക്കേണ്ടതുണ്ട്. 681 വണ്‍ സ്റ്റോപ്പ് സെന്ററുകള്‍, സഖി സെന്ററുകള്‍, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 181 എന്ന വനിതാ ഹെല്‍പ്പ്‌ലൈന്‍ സേവനം, 112 എന്ന അടിയന്തിര പ്രതികരണസഹായ സംവിധാനം തുടങ്ങിയവ അവയ്ക്കു പരിഹാരം കാണാന്‍ ഉപയോഗപ്പെടുത്താം. പൊലിസ് സേവനം, വൈദ്യ നിയമസഹായം, മാനസിക സാമൂഹിക കൗണ്‍സലിങ്, താല്‍ക്കാലിക അഭയം തുടങ്ങി നിരവധി സേവനങ്ങള്‍ ഇവയിലൂടെ നല്‍കിവരുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ ഇന്നുവരെ, രാജ്യത്തെ 36,000 വനിതകള്‍ക്ക് ഇവയിലൂടെ സഹായം ഉറപ്പാക്കാനായിട്ടുണ്ട്. രാജ്യത്തെ ഉജ്ജ്വല, സ്വധര്‍ ഭവനങ്ങള്‍, ശിശുപാലന കേന്ദ്രങ്ങള്‍ തുടങ്ങിയവ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനാവശ്യമായ സോപ്പുകള്‍, സാനിറ്റൈസറുകള്‍, മുഖാവരണങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവയ്ക്കു ലഭ്യമാക്കിയിട്ടുമുണ്ട്.
ആര്‍ത്തവകാലത്തെ ശുചിത്വം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തെ 6,318 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി സ്ത്രീകള്‍ക്കാവശ്യമായ 40 ഉല്‍പ്പന്നങ്ങളാണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. കേവലം ഒരു രൂപ നിരക്കില്‍ നല്‍കുന്ന 'സുവിധ' സാനിറ്ററി നാപ്കിനുകളും ഇതില്‍ ഉള്‍പ്പെടുന്നു. വണ്‍ സ്റ്റോപ്പ് കേന്ദ്രങ്ങളുടെ ഏകോപനത്തിലൂടെയാണ് ഇതു സാധ്യമാക്കുന്നത്.


വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നട്ടെല്ലായ അങ്കണവാടി ജീവനക്കാര്‍, സഹായികള്‍ എന്നിവരിലൂടെ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള 'ടേക്ക് ഹോം റേഷന്‍' വിതരണം നടത്തിവരുന്നു. തങ്ങള്‍ക്കു മുന്നിലെ വെല്ലുവിളികള്‍ കണക്കിലെടുക്കാതെ കൊവിഡ് നിയന്ത്രണത്തില്‍ വലിയ പങ്കാണ് ഇവര്‍ വഹിക്കുന്നത്.
സമൂഹത്തിലെ പ്രശ്‌നപരിഹാരത്തിനും വൈവിധ്യമാര്‍ന്നതും തുറന്ന മനസുള്ളതുമായ ഒരു പരിസ്ഥിതിയുടെ രൂപീകരണത്തിനായി രാജ്യത്തെ പുരുഷന്മാരെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതു ലക്ഷ്യമാക്കി രാജ്യത്തെ പുരുഷന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി കൂടുതല്‍ വെബ്ബിനാറുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധ സ്ഥാപനങ്ങള്‍ ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങള്‍ക്കു തുടക്കംകുറിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷന്‍ (7217735372), ബംഗളൂരു നിംഹാന്‍സ് (08046110007), ഡല്‍ഹി ഐ.എച്ച്.ബി.എ.എസ് (01122574820 9869396824), ദേശീയ നിയമസേവന അതോറിറ്റിയുടെ നിയമസഹായ വിഭാഗം (15100) എന്നിവയുടെയും സഹായം തേടാം. കൂടാതെ കോപറേറ്റിവ് ഫെഡറല്‍ തത്വങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി പ്രത്യേക നോഡല്‍ ഓഫിസര്‍മാരെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.


മൊബൈല്‍ ഒ.എസ്.സികള്‍, മൊബൈല്‍ അങ്കണവാടികള്‍, മൊബൈല്‍ ഓപണ്‍ ഷെല്‍ട്ടറുകള്‍ പോലുള്ള ആശയങ്ങളും വനിതാ ശിശുവികസന മന്ത്രാലയം കര്‍മപഥത്തില്‍ കൊണ്ടുവരികയാണ്. കൂടാതെ രാജ്യത്തെ 13.8 ലക്ഷം അങ്കണവാടി കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി കുടിയേറ്റ തൊഴിലാളികള്‍ക്ക്, വിശിഷ്യാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സാമൂഹിക അകലം ഉറപ്പാക്കിയുമാണ് ഈ സേവനങ്ങള്‍ നല്‍കിവരുന്നത്. റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവ തമ്മിലുള്ള അന്തര്‍ മേഖലാതല സംയോജനവും പ്രയോജനം ചെയ്യും.
ജന്‍ധന്‍ അക്കൗണ്ട് ഉടമകളായ രാജ്യത്തെ 20 കോടി സ്ത്രീകള്‍ക്കു പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിനു കീഴില്‍ പ്രതിമാസം 500 രൂപ വീതം വിതരണം ചെയ്തു. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനപ്രകാരം രാജ്യത്തെ എട്ടു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യ പാചകവാതക സിലണ്ടറുകളും വിതരണം ചെയ്യുകയുണ്ടായി. ഈ നടപടിയും സ്ത്രീകളുടെ ജീവിതം ഒരുപരിധിവരെ ആയാസരഹിതമാക്കി തീര്‍ത്തിട്ടുണ്ട്. വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്ന വായ്പയുടെ പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി വര്‍ധിപ്പിച്ചതും ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ഗുണംചെയ്യും.


ഈ പ്രതിസന്ധിഘട്ടത്തില്‍ ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയണം. ഈ കാലഘട്ടം പകര്‍ന്നുതരുന്നത് സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം എന്ന ആശയമാണ്. അതു ജീവിതത്തില്‍ സ്വാംശീകരിക്കാനും ആ ആശയത്തെ പ്രോത്സാഹിപ്പിക്കാനും സമൂഹം തയാറാകേണ്ടതുണ്ട്. ചടുലമായ തീരുമാനങ്ങള്‍ രാജ്യം സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇതാണ് അതിനുള്ള ശരിയായ സമയം. രാജ്യം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, നമുക്കിനിയും താണ്ടാന്‍ ദൂരമേറെയുണ്ട്. പെണ്‍കുട്ടികള്‍ക്കും സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും നമുക്ക് കരുതലേകുന്ന എല്ലാവര്‍ക്കും ഇതുവരെ അന്യമായിരുന്ന പിന്തുണയും ശക്തിയും സുരക്ഷയും ലഭ്യമാകട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago