വിവിധ രാജ്യങ്ങള്‍ ഇറാനുമായി എണ്ണ ഇടപാട് നിര്‍ത്തിയേക്കും
ജിദ്ദ: ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നു. ഇതിനിടെ സഊദി അറേബ്യ എണ്ണ ഉല്പാദനം കൂട്ടാനൊരുങ്ങുകയാണ്. ഇറാനുമായുള്ള എണ്ണ ഇടപാട് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ അനുകൂല രാജ്യങ്ങള്‍ ഇതിനുള്ള ഒരുക്കത്തിലാണ്. ഇതിന് പിന്നാലെയാണ് എണ്ണ വിതരണം കൂട്ടാന്‍ സഊദിയുടെ തീരുമാനം. എണ്ണ ഉല്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇറാന്. ഇറാന്റെ എണ്ണ വിപണിയില്‍ വര്ജിക്കപ്പെടുന്നതോടെ സഊദിക്കാണ് നേട്ടമുണ്ടാവുക. വരും ദിവസങ്ങളില്‍ 11 ലക്ഷം ബാരല്‍ എണ്ണയുല്‍പാദനത്തിനാണ് സഊദി ശ്രമം.
യൂറോപ്യന്‍ യൂനിയനാണ് ഇറാനില്‍ നിന്നു എണ്ണ സ്വീകരിക്കുന്നതില്‍ മുന്പില്. ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏഷ്യയിലെ പ്രമുഖര്‍. ഇതില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയും യൂറോപ്യന്‍ യൂനിയനും അമേരിക്കന്‍ അഭ്യര്‍ഥന തള്ളിയേക്കുമെന്നാണ് സൂചന. ഇറാന് ആണവകരാരില്‍ നിന്ന് അമേരിക്ക പിന്മാറിയെങ്കിലും യൂറോപ്യന്‍ യൂനിയനും ചൈനയും ഇപ്പോഴും ഇറാനൊപ്പമാണ്. മാത്രമല്ല, ഇരു കൂട്ടരും അമേരിക്കയുമായി ശക്തമായ വിപണി മത്സരത്തിലാണ്. ഇതിനാല്‍ അമേരിക്കന്‍ നീക്കം പാളുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ പ്രയാസങ്ങള്‍ കണക്കിലെടുത്ത് ചെറുരാജ്യങ്ങള്‍ അമേരിക്കന്‍ ചേരിയിലേക്ക് നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."