കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെട്ടു
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നലെ രാവിലെപതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ട് നിന്നതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി.
എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള ഭരണസമിതിയില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്ഥാനമാറ്റത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ്.
വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി തെരഞ്ഞെടുപ്പുകളാണ് നടക്കേണ്ടിയിരുന്നത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗമായ ശാന്തമ്മ പയസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ക്ഷേമകാര്യ കമ്മറ്റിയില്‍ ഒഴിവ് വരുകയും ചെയര്മാന് സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വരുന്ന സാഹചര്യത്തില്‍ ചെയര്മാന് സ്ഥാനം ഭരണ പക്ഷത്തിന് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് വന്നതോടെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഭരണപക്ഷം വിട്ട് നില്ക്കാന് നിര്‍ബന്ധിതമാവുകയായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."