പ്രവാസി മടക്കം; റിയാദ്-തിരുവനന്തപുരം വിമാനം യാത്ര തിരിച്ചു, സഊദിയിൽ നിന്നുള്ള ആദ്യ ജംബോ വിമാനത്തിൽ 332 യാത്രക്കാർ
റിയാദ്: സഊദിയിൽ നിന്നും അടിയന്തിര സാഹചര്യത്തിൽ നാട്ടിലേക്ക് പോകേണ്ടവർക്ക് ഏർപ്പെടുത്തിയ വിമാന സർവ്വീസിൽ തിരുവനന്തപുരത്തേക്കുള്ള സഊദിയിൽ നിന്നുള്ള ആദ്യ സർവ്വീസ് യാത്ര തിരിച്ചു. 332 യാത്രക്കാരുമായാണ് എയർ ഇന്ത്യ വിമാനം ഐഐ 928 റിയാദിൽ നിന്ന് പുറപ്പെട്ടത്. 12 കുട്ടികളും 320 മുതിർന്നവരുമാണ് യാത്രികർ.
Air India AI 928 bound for Trivandrum has departed from King Khalid International Airport Riyadh with 332 passengers, including 12 infants on board.#VandeBharathMission @MEAIndia pic.twitter.com/vJPY1mMioa
— India in SaudiArabia (@IndianEmbRiyadh) May 31, 2020
തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിലുള്ളവർക്ക് പുറമെ തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി എന്നീ ജില്ലകളിൽ നിന്നുള്ള യാത്രകകരുമുണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് അടിയന്തര കാരണങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാർക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്.
വന്ദേഭാരത് മിഷൻ തുടങ്ങിയ ശേഷം സഊദിയിൽ നിന്നുള്ള ആദ്യ ജംബോ വിമാനമാണ് തിരുവനന്തപുരത്തേക്ക് പറന്നത്. നേരത്തെ കരിപ്പൂരിലേക്ക് രണ്ടു ജംബോ സർവ്വീസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇത് റദ്ദാക്കി ചെറിയ വിമാനം ഏർപ്പാട് ചെയ്യുകയായിരുന്നു. ജംബോ വിമാനം റദ്ധാക്കിയതിനെ തുടർന്ന് മുന്നൂറിലധിക യാത്രക്കാരുടെ യാത്ര അവസാന നിമിഷം റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഞായറാഴ്ച തിരുവനന്തപുരം വിമാനം കൂടാതെ റിയാദിൽ നിന്ന് ഹൈദരാബാദിലേക്ക് മൂന്നു കുട്ടികളുൾപ്പെടെ 148 യാത്രക്കാരെയും ദമാമിൽ നിന്ന് ശ്രീനഗറിലേക്ക് രണ്ട് കുട്ടികളുൾപ്പെടെ 129 യാത്രക്കാരെയും കൊണ്ട് രണ്ട് വിമാനങ്ങൾ കൂടി പുറപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."