HOME
DETAILS
MAL
അപകടത്തില്‍പെട്ടെന്ന് വ്യാജസന്ദേശം: പരാതി നല്കി
backup
April 15 2017 | 23:04 PM
കൊടുവള്ളി: അധ്യാപികയും കുടുംബവും വാഹനപകടത്തില്പെട്ടെന്നും അധ്യാപിക മരണപ്പെട്ടെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ അധ്യാപിക കൊടുവള്ളി പൊലിസില്‍ പരാതി നല്കി. കരുവന്പോയില് ജി.എം.യു.പി സ്കൂള്‍ അധ്യാപിക ബീനയും കുടുംബവും അപകടത്തില്‍ പെട്ടെന്നാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. അധ്യാപിക ജോലി ചെയ്യുന്ന സ്കൂളിന്റെ പ്രധാനാധ്യാപകന്റെ മകള്‍ക്കാണ് വാട്സ്ആപ്പ് സന്ദേശം ലഭിച്ചത്. അപകടത്തില്‍ അധ്യാപിക മരിച്ചെന്നും ഭര്‍ത്താവിനും കുട്ടികള്‍ക്കും ഗുരുതര പരുക്ക് പറ്റിയെന്നുമാണ് സന്ദേശം. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് എസ്.ഐ പി.പ്രജീഷ് പറഞ്ഞു. അധ്യാപികക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കെ.എസ്.ടി.എ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."