ബോണസ് നിഷേധം ഓട്ടുകമ്പനി ഉടമകളുടെ വീട്ടുപടിക്കല്‍ കഞ്ഞിവെപ്പ് സമരം ചെയ്ത് തൊഴിലാളികള്‍
ഫറോക്ക് : ബോണസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ഓട്ടുകമ്പനി തൊഴിലാളികള്‍ ഉടമകളുടെ വീട്ടുപടിക്കല്‍ കഞ്ഞിവെപ്പ് സമരം നടത്തി. വിഷുദിനത്തിലും ഇന്നലെയുമാണ് സമരം നടത്തിയത്. വെളളിയാഴ്ച വെസ്റ്റ് കോസ്റ്റ് കമ്പനി ഉടമ മോഹന്‍കുമാറിന്റെ ചെറുവണ്ണൂരിലെ വീടിന് മുന്നിലും മലബാര്‍ ടൈല്‍സ് ഉടമ കെ.വി. കൃഷ്ണന്റെ വീടിന് മുന്നിലുമാണ് സമരം നടത്തിയത്. ഇന്നലെ ഹിന്ദുസ്ഥാന്‍ ടൈല്‍സ് ഉടമ എം.എ അബ്ദു റഹിമാന്‍, കാലിക്കറ്റ് ടൈല്‍ ഉടമ എം.എ റജായ് എന്നിവരെ വീടുകള്‍ക്ക് മുന്നിലുമാണ് സമരം നടത്തിയത്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. ചെറുവണ്ണൂരില്‍ ടൈല്‍വര്‍ക്കേഴ്സ് യൂനിയന്‍ സി.ഐ.ടി.യു സെക്രട്ടറി പി.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.രമേശന് അധ്യക്ഷനായി. എന്‍.ശശിധരന്, അഡ്വ.സുമീഷ് മാമിയില്‍, പി.ചന്തുക്കുട്ടി, ഇ.സുബ്രഹ്മണ്യന്, എം.ബാബു സംസാരിച്ചു. ചങ്ങരംകുളത്ത് പി.സുബ്രഹ്മണ്യന് നായര്‍ ഉദ്ഘാടനം ചെയ്തു.
ഇന്നലെ കൊടിയത്തൂരില്‍ നടന്ന സമരം നാരങ്ങയില്‍ ശശിധരനും ഹിന്ദുസ്ഥാന്‍ ടൈല്‍സ് ഉടമയുടെ വീട്ടുപടിക്കല്‍ നടന്ന സമരം പി.പ്രവീണ്‍കുമാറും ഉദ്ഘാടനം ചെയ്തു. എന്‍.സദാശിവന് അധ്യക്ഷനായി. കെ.ശിവദാസന്‍ പി.കെ.ബിനീഷ്, എം.ടി അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."