മലേറിയയും ഡെങ്കിപ്പനിയും വ്യാപകമാകുന്നു
നാലു പേര്‍ക്ക് മലേറിയയും രണ്ടു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു
കോഴിക്കോട്: ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കി ജില്ലയില്‍ മലേറിയയും ഡെങ്കിപ്പനിയും എലിപ്പനിയും പിടിമുറുക്കുന്നു. ഇന്നലെയും നാലു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ചേളന്നൂര്‍, മാങ്കാവ്, കോവൂര്‍, കല്ലായി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ 20 വയസിനു മുകളിലുള്ള പുരുഷന്മാരാണ്. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ പോയി വന്നവരാണ്.
അതേസമയം രണ്ടു പേര്‍ക്ക് ഇന്നലെയും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രണ്ടും റിപ്പോര്‍ട്ട് ചെയ്തത് പുതുപ്പാടിയിലാണ്. കഴിഞ്ഞ ദിവസവും പുതുപ്പാടിയില്‍ നിരവധി ഡെങ്കിപ്പനി കേസുകളും ജില്ലയില്‍ നാല് എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കുരുവട്ടൂര്‍, കക്കോടി, അരീക്കാട്, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്. കൂടാതെ രണ്ടു മഞ്ഞപ്പിത്ത ബാധയും സ്ഥിരീകരിച്ചു. ഒളവണ്ണ, ഫറോക്ക് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധികളെല്ലാം വ്യാപകമായതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നലെയും 1081 പേര് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വയറിളക്കം ബാധിച്ച് 396 പേരും ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."