HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഈ മാസം

  
backup
June 01, 2020 | 1:55 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b5


കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണവും സംവരണ വാര്‍ഡ് നറുക്കെടുപ്പും ഈ മാസം ആദ്യത്തില്‍ നടക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെയാണ് അന്തിമ വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കേണ്ട അന്തിമ വോട്ടര്‍പട്ടിക കൊവിഡ് കാരണം തയ്യാറാക്കാനായിരുന്നില്ല.
2015ലെ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയാണ് ഈ വര്‍ഷവും ഉപയോഗിക്കുന്നത്. എന്നാല്‍, 2015നു ശേഷം വോട്ട് ചേര്‍ത്തവരെ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന വരണാധികാരികളെ കണ്ടെത്താന്‍ ഇതിനകം ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഓരോ വാര്‍ഡിലും മത്സരിക്കുന്നതിന് ജനറല്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകള്‍ നറുക്കെടുപ്പ് നടത്തിയാണ് നിശ്ചയിക്കുക. ഇതിനുശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കുള്ള സംവരണ നറുക്കെടുപ്പും നടക്കും. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാവുക.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍ അവസാനത്തിലും നവംബര്‍ ആദ്യത്തിലുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിക്കുന്നത്. നവംബര്‍ ഏഴിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയോടെ 12ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരണം. കൊവിഡില്‍ കുരുങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഉപേക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇവയില്‍ 941 എണ്ണവും ഗ്രാമപഞ്ചായത്തുകളാണ്. 14 ജില്ലാ പഞ്ചായത്തുള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 നഗരസഭകള്‍, ആറ് കോര്‍പറേഷനുകളുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  7 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  7 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  7 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം വിവാദത്തിൽ: 'മറ്റ് കാരണങ്ങൾ' പറഞ്ഞ് 84,000 പേരുടെ പേര് വെട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  7 days ago
No Image

ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  7 days ago
No Image

നെതന്യാഹു യുദ്ധക്കുറ്റവാളി; നിയമം അനുവദിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി

International
  •  7 days ago
No Image

സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ സമരം ശക്തം; ജന്തർ മന്തറിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ എണ്ണം 21 ആയി

National
  •  7 days ago