മാണിയും മകനും റിലയന്‍സിന്റെ ഏജന്റുമാര്‍: പി.സി ജോര്‍ജ്
കോട്ടയം: വന്‍കിട കുത്തകയായ റിലയന്‍സിന് ക്രിത്രിമ റബര്‍ നല്‍കുന്ന രാജ്യത്തെ കുത്തക ഏജന്റുമാരാണ് കെ.എം മാണിയും മകനുമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി ജോര്‍ജ്.
റിലയന്‍സിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അവരുടെ പാരിതോഷികമാണ് ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വമെന്നും അദ്ദേഹം ആരോപിച്ചു. റബര്‍ നിയമം പിന്‍വലിക്കാനുള്ള നീക്കത്തിനെതിരേ കോട്ടയത്ത് കേരള ജനപക്ഷം സംഘടിപ്പിച്ച റബര്‍ബോര്‍ഡ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി ജോര്‍ജ്. 1947 ലെ റബര്‍ നിയമം പിന്‍വലിക്കാന്‍ കേന്ദ്ര വ്യവസായ സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന ലോബിയിലെ മുഖ്യകണ്ണിയാണ് മാണിയുടെ മകന്‍. റബര്‍ നിയമം പിന്‍വലിച്ചാല്‍ റബര്‍ബോര്‍ഡിനുള്ള നിയന്ത്രണാധികാരങ്ങളെല്ലാം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നേതാക്കളായ മുഹമ്മദ് സക്കീര്‍, സെബി പറമുണ്ട, എം.എം. സുരേന്ദ്രന്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, പ്രൊഫ. ജോസഫ് ടി. ജോസ്, ഉമ്മച്ചന്‍ കൂറ്റനാല്‍, അഡ്വ. സൈജോ ഹസ്സന്‍, അഡ്വ. ഷോണ്‍ ജോര്‍ജ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."