കൊടുങ്ങല്ലൂര്‍ ബസ് സ്റ്റാന്റില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം
കൊടുങ്ങല്ലൂര്‍: ബസ്റ്റാന്റില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായി. പകല്‍ മുഴുവന്‍ ജനത്തിരക്കനുഭവപ്പെടുന്ന ബസ് സ്റ്റാന്റില്‍ രാത്രി നിയമവാഴ്ച്ചയില്ല. ആര്‍ക്കും എന്തുമാകാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
മദ്യപിക്കാം, ചീട്ടുകളിക്കാം, കാമകേളിയാകാം, കഞ്ചാവ് പുകക്കാം. ചോദിക്കാനും പറയാനും ആരും വരില്ലിവിടെ.
രാത്രിയില്‍ സ്റ്റാന്റിലും പരിസരത്തും പാര്‍ക്ക് ചെയ്യുന്ന ബസുകളുടെ മറവിലാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രാവിലെ ബസ് സ്റ്റാന്റ് ശുചീകരിക്കാനെത്തുന്നവരുടെ പ്രധാന ജോലി കാലിയായ മദ്യക്കുപ്പികള്‍ എടുത്തു മാറ്റലാണ്. ഇരുള്‍ വീണാല്‍ ഒരിടത്ത് ചീട്ടുകളിയാണെങ്കില്‍, നിഴല്‍ വീണയിടങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തികളും നടക്കുന്നുണ്ടാകും, മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും ഏതാണ്ട് പരസ്യമായിത്തന്നെയാണ് നടക്കാറുള്ളത്.
രാത്രി എട്ട് മണി കഴിയുന്നതോടെ സ്റ്റാന്റിന്റെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടക്കും.
പിന്നീടുള്ള ബസുകള്‍ വടക്കെ നടവഴി തിരിഞ്ഞു പോകുന്നതോടെ ബസ് സ്റ്റാന്റ് വിജനമാകും. പിന്നീടത്തെ കാര്യം പറയേണ്ടതില്ല.
രാത്രികാലങ്ങളില്‍ സ്റ്റാന്റില്‍ ബസുകള്‍ നിറുത്തിയിടുന്നതിന്റെ മറവിലാണ് കൂടുതലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാത്രിയിലെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കണമെന്ന ആവശ്യം അധികൃതര്‍ കണ്ട മട്ടില്ല.
പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുവാനായി പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ രാത്രിയില്‍ ബസ് കഴുകാന്‍ വെള്ളം വില്‍ക്കുന്ന സ്ഥലമാണ്.
ഇത്തരത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും യാതൊരു വിധ നടപടിയുമുണ്ടാകാറില്ല.
ബസ് സ്റ്റാന്റിലെ പൊലിസ് എയ്ഡ് പോസ്റ്റില്‍ പകല്‍ സമയത്ത് പൊലിസുകാര്‍ ഉണ്ടാകുന്നത് തന്നെ വിരളം.രാത്രിയിലെ കാര്യം പിന്നെ പറയേണ്ടതില്ല. നഗരസഭാ ബസ് സ്റ്റാന്റ്
സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നത് തടയാന്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."