HOME
DETAILS
MAL
തലസ്ഥാനത്ത് 13 കോടിയുടെ ഹാഷിഷ് ഓയിലുമായി അഞ്ചുപേര്‍ പിടിയില്‍
backup
March 22 2019 | 17:03 PM
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 13 കോടിയുടെ ഹാഷിഷ് ഓയിലുമായി അഞ്ചുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശികളായ അനില്‍കുമാര്‍, ബാബു, ആന്ധ്രപ്രദേശ് സ്വദേശി റാംബാബു, തിരുവനന്തപുരം സ്വദേശികളായ ഷഫീഖ്, ഷാജഹാന് എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ആറു മാസത്തിനുള്ളില്‍ 45 കോടിയുടെ ഹാഷിഷാണ് തസലസ്ഥാനത്തു നിന്ന് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."