ഇരിട്ടിപ്പാലം പൈലിങ് പുനരാരംഭിച്ചു
ഇരിട്ടി: ഉരുള്‍പൊട്ടല്‍ദുരന്തത്തിന്റെ ഭാഗമായുള്ള മലവെള്ളപാച്ചിലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇരിട്ടി പുതിയ പാലത്തിന്റെ പൈലിങ് ് പ്രവൃത്തി പുനരാംരംഭിച്ചു.
പൈലിങിനായി ഉയര്‍ത്തിയ മണ്‍തിട്ട പുഴയെടുത്തതോടെയാണ് പ്രവൃത്തി നിലച്ചത്.കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാല്‍ പഴശി പദ്ധതിയില്‍ കെട്ടി നിര്‍ത്തിയ വെള്ളം വളപട്ടണം പുഴയിലേക്ക് തുറന്നു വിടുകയും മാക്കൂട്ടത്ത് ഉരുള്പൊട്ടിയതോടെയുമാണ് പൈലിങിനായിഉയര്ത്തിയ മണ്‍തിട്ട ഇടിഞ്ഞ് പുഴയിലേക്ക് വീണത്.
ഇതോടെ പ്രവൃത്തി നിര്‍ത്തിവച്ചു.പുഴയുടെ ഇരുകരകളിലും ഉയര്‍ത്തിയ മണ് തിട്ടയും ഒഴുക്കില്പ്പെട്ടുപോയതിനാല് ഇരു ഭാഗത്തേയും മണ്ണിട്ട് ഉയര്‍ത്തിയാല്‍ മാത്രമെ പൈലിങ് സാധ്യമാവുകയുള്ളൂ. കഴിഞ്ഞ വര്‍ഷം പൈലിങ് യന്ത്രംഒഴുകിപോയതിനെ തുടര്‍ന്ന് ലോകബാങ്കിന്റെയും കെ.എസ്.ടി.പി അധികൃതര്‍ നിരവധി തവണ നിര്‍മാണ മേഖല സന്ദര്‍ശിച്ച് പഠനം നടത്തിയ ശേഷമാണ് പാലം പൈലിങിന് രൂപരേഖയുണ്ടാക്കിയത്. നേരത്തെ നാലുപൈലിങോടുകൂടി തൂണ് നിര്‍മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ആറായി ഉയര്‍ത്തുകയും പൈലിങിന്റെ ആഴം രണ്ട് മീറ്ററോളം താഴ്ത്താനുമായിരുന്നു നിര്‍ദശിച്ചത്. ഇതുപ്രകാരം പാലത്തിന്റെ ഇരിട്ടി ടൗണിനേട് ചേര്‍ന്ന ഭാഗത്തെ ആറുപൈലിങില് മൂന്നെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. നാലാമത്തെ പൈലിങിനോട് ചേര്‍ന്ന ഭാഗത്തെ മണ്‍തിട്ടയാണ് പുഴയിലേക്ക് പതിച്ചത്. നിര്‍ത്തിവച്ച ഒരു ഭാഗത്തെ പൈലിങാണ് ഇപ്പോള്‍ പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."