ഒരു ദിവസം പിറന്നത് രണ്ട് ഹാട്രിക്ക് നേട്ടങ്ങള്‍
ബാംഗ്ലൂരിന്റെ സാമുവല്‍ ബദ്രിക്കും ഗുജറാത്തിന്റെ ആന്‍ഡ്രു ടൈയ്ക്കും ഹാട്രിക്ക് വിക്കറ്റ് നേട്ടം
ബാംഗ്ലൂര്‍: ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ ഹാട്രിക്കും രണ്ടാം ഹാട്രിക്കും പിറന്നത് ഒരു ദിവസം. 14ന് വൈകിട്ട് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളത്തിലെത്തിയ വെസ്റ്റിന്ത്യന്‍ സ്പിന്നര്‍ സാമുവല്‍ ബദ്രിയാണ് പത്താം സീസണിലെ ആദ്യ ഹാട്രിക്കിനുടമയായത്. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ പാര്‍ഥിവ് പട്ടേല്‍, മൂന്നാം പന്തില്‍ മക്ലനാഗന്‍, നാലാം പന്തില്‍ രോഹിത് ശര്‍മ എന്നിവരെ പുറത്താക്കിയാണ് സീസണിലെ ആദ്യ ഹാട്രിക്ക് ബദ്രി കുറിച്ചത്.
ബാംഗ്ലൂരിനായി വിന്‍ഡീസ് താരത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ മൊത്തം നാലോവര്‍ എറിഞ്ഞ ബദ്രി ഒന്‍പതു റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി.
റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിനെതിരായ പോരാട്ടത്തില്‍ ഗുജറാത്ത് ലയണ്‍സിന്റെ ആന്‍ഡ്രു ടൈയാണ് രണ്ടാം ഹാട്രിക്ക് കുറിച്ചത്.
19ാം ഓവറിന്റെ ആദ്യ പന്തില്‍ അങ്കിത് ശര്‍മയേയും രണ്ടാം പന്തില്‍ മനോജ് തിവാരിയേയും മൂന്നാം പന്തില്‍ ശാര്‍ദുല്‍ താക്കൂറിനേയുമാണ് ടൈ മടക്കിയത്. മത്സരത്തില്‍ നാലോവറില്‍ 17 റണ്‍സ് വഴങ്ങി ടൈ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."