'നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതിബില്‍ പുനഃപരിശോധിക്കണം'
ചീക്കല്ലൂര്‍: സര്‍ക്കാര്‍ നിശ്ചയിക്കുന്ന പൊതുആവശ്യത്തിന് നെല്‍വയല്‍ നികത്താന്‍ അനുവദിക്കുന്നതുള്‍പ്പെടെയുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണഭേദഗതിബില്‍ പുനഃപരിശോധിക്കണമെന്ന് ചീക്കല്ലൂര്‍ എരനല്ലൂര്‍- മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെയും ഭാവിതലമുറയുടെയും ആവശ്യമാണ്. കേരളത്തിന് ആവശ്യമായ അരി ഉല്‍പാദിപ്പിക്കാന്‍ നെല്‍വയലുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ നെല്‍കൃഷി കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് വേണ്ടത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്ത ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഇ.എന്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. പി.കെ ബാബുരാജ്, വമ്മേരി രാഘവന്‍, രാജുജോസഫ്, എം. രാജേന്ദ്രന്‍, മുരളി മാടമന, ഇ.ആര്‍ വേണുഗോപാലന്‍, ബാലചന്ദ്രന്‍, രാജേഷ് കോക്കുഴി, കൃഷ്ണരാജ്, കെടച്ചൂര്‍ ശ്രീനിവാസന്‍, ദേവേശന്‍, കുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."