HOME
DETAILS
MAL
ചൈനീസ് കമ്പനികള്‍ക്കെതിരേ യു.എസ് ഉപരോധം
backup
March 23 2019 | 00:03 AM
വാഷിങ്ടണ്‍: ചൈനയിലെ രണ്ട് കപ്പല്‍ കമ്പനികള്‍ക്കെതിരേ യു.എസ് ഉപരോധം. ഉത്തരകൊറിയയുമായി വ്യാപരം നടത്തിയതിനാണ് ഉപരോധമേര്‍പ്പെടുത്തിയത്. ചൈനയിലെ ലയോനിങ് ഡാന്ക്സിങ് ഇന്റര്നാഷനില് ഫോര്‍വേഡിങ്, ഡാലിയന്‍ ഹെയ്ബോ ഇന്റര്‍നാഷനല്‍ ഫ്രേറ്റ് എന്നീ കമ്പനികള്‍ക്കെതിരേയാണ് ഉപരോധമേര്‍പ്പെടുത്തിയതെന്ന് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഉത്തര കൊറിയയുമായി അനധികൃത വ്യാപരം നടത്തുന്നത് തടയാനായി സമുദ്ര വ്യവസായ മേഖലകള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."