'നിസര്‍ഗ' തീവ്ര ചുഴലിക്കാറ്റാകും; നാളെ തീരം തൊടും
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുന്ന നിസര്‍ഗ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ച് തീവ്ര ചുഴലിക്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രാത്രി പതിനൊന്നരയോടെ തീവ്ര സ്വഭാവത്തിലേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. വേഗത മണിക്കൂറില്‍ 110 കി.മീ വരെയാകാന്‍ സാധ്യതയുണ്ട്.
ഇന്നു പകല്‍ മണിക്കൂറില്‍ 80 കി.മീ വരെയായിരിക്കും ചുഴലിക്കാറ്റിന്റെ വേഗത. വടക്ക്കിഴക്ക് ദിശയില്‍ സഞ്ചരിച്ച് നാളെ ഉച്ചക്കു ശേഷം വടക്കന്‍ മഹാരാഷ്ട്രയുടെയും തെക്കന്‍ ഗുജറാത്തിന്റെയും തീരപ്രദേശങ്ങളിലൂടെ കടന്നുപോകുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ടും ഗുജറാത്തിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
നാളെ രാത്രി പതിനൊന്നര വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്ന് കേന്ദ്ര സമുദ്ര വിവര കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."