അസ്ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം
ക്വലാലംപുര്‍: 28മത് അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ജപ്പാനെയാണ് ഇന്ത്യ നേരിടുന്നത്. ഒഡിഷയില്‍ നടന്ന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വലിയൊരു ടൂര്‍ണമെന്റിന് ഇറങ്ങുന്നത്.
ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. പ്രമുഖ താരങ്ങളുടെ പരുക്ക് തിരിച്ചടിയാണെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ. പരിശീലന മത്സരത്തിനിടെ പരുക്കേറ്റ് ഗുര്ഡജന്ദ് സിങ് ക്യംപില്നിന്ന് മടങ്ങിയിരുന്നു. ജപ്പാന്, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരെ മറികടന്ന് കിരീടത്തിലേക്ക് എത്തണമെങ്കില്‍ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.യുവ താരങ്ങള്‍ കൂടുതലുള്ള ഇന്ത്യക്ക് ഇവരുടെ സേവനം മുതലാക്കാന്‍ കഴിഞ്ഞാല്‍ മറ്റുള്ള ടീമുകളെ ഒരു പരിധിവരെ മറികടക്കാന്‍ ഇന്ത്യക്കാകും.
കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞിരുന്നുള്ളു. അന്ന് ആദ്യ മത്സരത്തില്‍ ഒളിംപിക് ജേതാക്കളായ അര്‍ജന്റീനയോട് 2-3നു പൊരുതിത്തോറ്റ ഇന്ത്യ ഇംഗ്ല@ണ്ടുമായി സമനിലയും (1-1) ആസ്ത്രേലിയയോട് തോല്‍വിയും (2-4) ഏറ്റുവാങ്ങി. മലേഷ്യയെ 5-1ന് തകര്‍ത്തെങ്കിലും അയര്‍ലന്‍ഡിനോട് 2-3നു തോറ്റു. അഞ്ചു തവണ അസ്ലന് ഷാ ഹോക്കിയില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യ ആറാം കിരീടം സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
2017ല്‍ ആസ്ത്രേലിയയോട് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തെത്താനേ ഇന്ത്യക്ക് കഴിഞ്ഞുള്ളു. ടൂര്‍ണമെന്റിന് മുന്നോടിയായി മലേഷ്യയിലെത്തിയ ഇന്ത്യന്‍ ടീം മലേഷ്യയുമായി പ്രാക്ടീസ് മത്സരം കളിച്ചിരുന്നു. ഇതില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. ഈ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്നും ടൂര്‍ണമെന്റില്‍ മികച്ച റിസല്‍ട്ടുണ്ടാക്കാന്‍ ഇന്ത്യക്കാകുമെന്നും പരിശീലകന് പറഞ്ഞു. ഇന്ത്യന്‍ സമയം വൈകിട്ട് നാലിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."