പ്രത്യേക ട്രെയിനുകള്‍ സര്‍വീസുകള്‍ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക പ്രതിദിന ട്രെയിന്‍ സര്‍വീസിന് തുടക്കമായി.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ജനതശതാബ്ദിയാണ് ലോക്ഡൗണിന് ശേഷം യാത്ര ആരംഭിച്ച ആദ്യ പ്രതിദിന ട്രെയിന്‍. ആദ്യദിനമായ ഇന്നലെ ആറു ട്രെയിനുകള്‍ സര്‍വീസ് നടത്തി.
കണ്ണൂരില്‍ തിരുവനന്തപുരം, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിയും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്ന് കണ്ണൂരിലേക്കുള്ള സര്‍വീസ് ഒഴിവാക്കി.
പകരം കോഴിക്കോട് നിന്നാണ് രാവിലെ ശതാബ്ദി യാത്ര ആരംഭിച്ചത്. കണ്ണൂര്‍, തലശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പുകളാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റെയില്‍വെ റദ്ദാക്കിയത്. വരും ദിവസങ്ങളിലും ഇതേ രീതിയിലായിരിക്കും സര്‍വ്വീസ്. കണ്ണൂരില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതും എല്ലാ സ്റ്റേഷനിലും സ്ക്രീനിങ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടുമാണ് സര്‍വ്വീസ് വെട്ടിച്ചുരുക്കാന്‍ കാരണം.
തിരുവനന്തപുരത്ത് നിന്ന് ഉച്ചക്ക് ആരംഭിച്ച ജനശതാബ്ദിയും കോഴിക്കോട് യാത്ര അവസാനിപ്പിച്ചു. ജനശതാബ്ദിക്കു പുറമേ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും സ്പെഷ്യല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
എറണാകുളത്ത് നിന്നാരംഭിക്കുന്ന മംഗളക്ക് കണക്ഷനായാണ് ഈ ട്രയിനിന്റെ ഓട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."