HOME
DETAILS

'രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായ രേഖകളുണ്ട്, കാത്തിരിപ്പ് കോടതി വിധിക്കായി' - നിയമ മന്ത്രി

  
backup
April 16 2017 | 05:04 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4

ഭുവനേശ്വര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്ന നിരവധി രേഖകളുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിയമന്ത്രി എന്ന നിലയില്‍ അല്ല, നിയമ വിദഗ്ധന്‍ എന്ന നിലയിലാണ് താന്‍ ഇത് പറയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭുവനേശ്വറില്‍ ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബി.ജെ.പിയുടെ അജണ്ടയാണ്. കാലങ്ങളായി പാര്‍ട്ടി അജണ്ടയിലുള്ള കാര്യമാണിത്. ഇക്കാര്യത്തില്‍ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് പാര്‍ട്ടിയെന്നും ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരമുള്ള സാഹചര്യത്തില്‍ നിര്‍മ്മാണത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

ബി.ജെ.പിക്ക് എതിരായി സഖ്യം രൂപീകരിക്കാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടേയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റേയും നീക്കം അവരുടെ നിരാശയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.

ബി.ജെ.പിയെ ഭയന്നാണ് സഖ്യചര്‍ച്ചകള്‍. പക്ഷെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെ ശരിവെക്കുന്നതാണ് ജനവിധിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  18 days ago