അല്‍ അഹ്‌സ യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍
റിയാദ്: സഊദിയിലെ കാര്‍ഷിക ഗ്രാമം കൂടിയായ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ അഹ്‌സയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രദേശത്തിന്റെ പ്രത്യേക ഭൂപ്രകൃതി കണക്കിലെടുത്താണ് ഗ്രാമത്തെ ഒന്നടങ്കം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന സഊദിയിലെ അഞ്ചാമത്തെ പൈതൃക നഗരിയായി അല്‍ അഹ്‌സ മാറി. ബഹ്‌റൈനില്‍ ചേര്‍ന്ന യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് കമ്മിയുടെ 42 ാം യോഗത്തിലാണ് തീരുമാനം. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കന്‍ പ്രദേശമായ അല്‍ അഹ്‌സ ഗ്രാമം പ്രസിദ്ധമായ മരുപ്പച്ച കൂടിയാണ്. പ്രകൃതിദത്തമായ ഉദ്യാനങ്ങള്‍, കനാലുകള്‍, കൃഷിസ്ഥലങ്ങള്‍, കിണറുകള്‍, പ്രകൃതിദത്ത തടാകങ്ങള്‍, ജലപാതകള്‍ എന്നിവ കൂടാതെ, ചരിത്ര നിര്‍മിതികള്‍ എന്നിവ അടങ്ങിയതാണ് അല്‍ അഹ്‌സ ഗ്രാമം.
ചരിത്രപ്രസിദ്ധമായ കോട്ടകള്‍, മദീനയിലെ പ്രവാചക പള്ളി കഴിഞ്ഞാല്‍ ലോകത്ത് രണ്ടാമതായി ജുമുഅ തുടങ്ങിയ പള്ളി, ഇസ്‌ലാമിലെ നാലു പ്രമാണങ്ങളായ മദ്ഹബുകളുടെ പള്ളികള്‍, തുടങ്ങി ഇസ്‌ലാമിക ചരിത്ര ഭാഗങ്ങളായതുമായ ചരിത്ര നിര്‍മിതികള്‍ ഉള്‍ക്കൊള്ളുന്നതാണ് അല്‍ ഹസ ഗ്രാമം. ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയായി കരുതപ്പെടുന്ന ഇവിടെ 25 ലക്ഷം ഈന്തപ്പനകളാണ് ഉള്ളത്. നവീന ശിലായുഗം മുതല്‍ മനുഷ്യവാസം ആരംഭിച്ച സ്ഥലം കൂടിയാണിവിടം.
ലോകത്തെ അന്യമായ ഭൗമ സാംസ്‌കാരിക ഭൂമികയെന്ന നിലയിലും പ്രസിദ്ധമായ ഇതിനു സമീപദേശങ്ങളിലാണ് സഊദിയിലെയും ലോകത്തെയും തന്നെ പ്രധാന എണ്ണ കിണറുകളും എണ്ണ പാടങ്ങളും സ്ഥിതി ചെയ്യുന്നത്. ലോകത്തെ വിവിധ സ്ഥലങ്ങളെ പിന്തള്ളിയാണ് അല്‍ അഹ്‌സ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്.
മദാഇന്‍ സ്വാലിഹിലെ ഹിജ്ര്‍ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്, റിയാദ് ദദര്‍ഇയ്യ അല്‍ തുറൈഫ് ജില്ല, ജിദ്ദ ബലദിലെ ഹിസ്റ്ററ്ററിക് ജിദ്ദ, ബാബ് മക്ക മേഖല, ഹാഇലിലെ ശിലാലിഖിതങ്ങള്‍ എന്നിവയാണ് സഊദിയില്‍ നിന്നും ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കേന്ദ്രങ്ങള്‍.
ഒമാനിലെ പൗരാണിക നഗരമായ ഖല്‍അത്ത്, കെനിയയിലെ പതിനാറാം നൂറ്റാണ്ടിലെ പുരാതന നഗരിയായ തിംലിച്ച് ഒഹിംഗ ആര്‍ക്കിയോളജിക്കല്‍ സൈറ്റ് എന്നിവയാണ് ഏറ്റവും ഒടുവില്‍ അല്‍ അഹ്‌സക്കൊപ്പം യുനെസ്‌കോ ലിസ്റ്റില്‍ ഇടം നേടിയ മറ്റു പൈതൃക കേന്ദ്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."