പുത്തനഴി മൊയ്തീന്‍ ഫൈസി സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി
മലപ്പുറം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി പുത്തനഴി മൊയ്തീന്‍ ഫൈസിയെ തെരഞ്ഞെടുത്തു. പി കുഞ്ഞാണി മുസ്‌ലിയാരുടെ ഒഴിവിലേക്കാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഇന്നലെ മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത ജില്ലാ പ്രവര്‍ത്തക സമിതി യോഗം സമസ്ത ജനല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റുമാരായി കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍ നിറമരതൂര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി കെ.വി അസ്ഗറലി ഫൈസി, കെ.എ റഹ്മാന്‍ ഫൈസി എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ മുശാവറയിലേക്ക് പുതിയ അംഗങ്ങളായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, നെന്മിനി ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍ , ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, സലീം ദാരിമി ചെര്‍ള, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ഇബ്‌റാഹീം ബാഖവി എടപ്പാള്‍, എം.ടി അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍, എം.പി മമ്മിക്കുട്ടി മുസ്‌ലിയാര്‍ പല്ലാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ഒ.കുട്ടി മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, പി.എം മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, അബ്ദല്‍ ലത്വീഫ് ഫൈസി പാതിരമണ്ണ, അബ്ദുല്‍ റഹ്മാന്‍ ഫൈസി പാതിരമണ്ണ, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.എച്ച് ത്വയ്യിബ് ഫൈസി, സി.എം ബശീര്‍ ഫൈസി, വളയംകുളം മൂസ മുസ്‌ലിയാര്‍, യഅ്ഖൂബ് ഫൈസി രാമംകുത്ത്, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് ഫൈസി അരിപ്ര, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.വി അസ്ഗറലി ഫൈസി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 4 കേന്ദ്രങ്ങളില്‍ നടക്കുന്ന മുഅല്ലിം ദഅ്‌വാ കോഴ്‌സിന്റെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ 27, 28 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട പുത്തനഴി മൊയ്തീന്‍ ഫൈസി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, കെ.ടി മാനു മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യനാണ്. 1978ല്‍ ഫൈസി ബിരുദം നേടി. കെ.ടി മാനു മുസ്‌ലിയാരുടെ കീഴില്‍ ഇരിങ്ങാട്ടിരി ദര്‍സില്‍ പഠിക്കുന്ന സമയത്ത്, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജാമിഅയില്‍ രൂപീകരിച്ച സുന്നി വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പറായി. ആഞ്ഞിലങ്ങാടി,ചോക്കാട്, കൊടശ്ശേരി, കൊച്ചി, നമ്പ്യാപുരം, ചെമ്പ്രശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഖാസിയും മുദര്‍രിസുമായിരുന്നു.1984 മുതല്‍ 2001 വരെ കരുവാരക്കുണ്ട് നജാത്ത് മസ്ജിദ് ഖാസിയും നജാത്ത് ശരീഅ: അഫ്‌സല്‍ലുല്‍ ഉലമ അറബിക് കോളേജ് പ്രിന്‍സിപ്പളായും സേവനം ചെയ്തു. നാട്ടിക മൂസ മുസ്‌ലിയാരുടെ വഫാത്തിന് ശേഷം ദാറുല്‍ ഹികം ഇസ്‌ലാമിക് സെന്ററിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. അവിടെ അധ്യാപകനായും നിലമ്പൂര്‍ മര്‍കസിന്റെ ജനറല്‍ സെക്രട്ടറിയായും അധ്യാപകനായും സേവനം ചെയ്യുന്നു. നിലവില്‍ സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി, സമസ്ത നിലമ്പൂര്‍ താലൂക്ക് ജനറല്‍ സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍, എസ്.വൈ.എസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ,വളാഞ്ചേരി മര്‍കസ് കമ്മിറ്റികളില്‍ മെമ്പര്‍, ജാമിഅ ജൂനിയര്‍ കോളേജ് രജിസ്ട്രാര്‍, സുന്നി അഫ്കാര്‍വാരിക, സന്തുഷ്ടകുടുംബം, കുരുന്നുകള്‍ മാസിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ജാമിഅ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ആദരം ഏറ്റുവാങ്ങിയ അന്‍പത് ഫൈസിമാരില്‍ ഒരാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."