സുല്‍ത്താന്‍ ബത്തേരിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. നമ്പികൊല്ലി കൊട്ടക്കുനി വെള്ളാപ്പള്ളി ലോറന്‍സിന്റെ മകന് ജസ്റ്റിന് ലോറന്‍സ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15 ഓടെ സുല്‍ത്താന്‍ ബത്തേരി പാട്ടവയല്‍ റോഡില്‍ ഡയറ്റിന് സമീപമാണ് അപകടമുണ്ടായത്. ജസ്റ്റിന് സഞ്ചരിച്ചിരുന്ന ബൈക്കും എതിരേ വന്ന സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കര്‍ണാടക സ്വദേശികളായ വിനോദ്, മഹേഷ് എന്നിവര്‍ക്ക് പരുക്കേറ്റു. തലയ്ക്ക് സാരമായ പരുക്കേറ്റ ഇരുവരെയും ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇലക്ട്രിക്കല്‍ കണ്‍സല്‍ട്ടന്റ് ജോലിക്കാരനാണ് ജസ്റ്റിന്. മാതാവ്: സെലിന്. സഹോദരി: ജസ്ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."