ചന്ദ്രകുമാര്‍ ബോസിനെ തഴഞ്ഞ് ബി.ജെ.പി
കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവനും ബി.ജെ.പി ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായിരുന്ന ചന്ദ്രകുമാര്‍ ബോസിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരേ രംഗത്തുവന്നിരുന്ന ഇദ്ദേഹം, അടുത്ത വര്‍ഷം ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിച്ച പാര്‍ട്ടി ഭാരവാഹികളുടെ ലിസ്റ്റില്‍നിന്നാണ് പുറത്താക്കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ പരസ്യമായി പ്രതികരിച്ചതിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നിലപാടിനെ എതിര്‍ത്തതിനാണ് തന്നെ പുറത്താക്കിയതെന്ന ആരോപണവുമായി ചന്ദ്രകുമാര്‍ ബോസ് രംഗത്തെത്തിയിട്ടുണ്ട്. ചുമതലകളില്‍നിന്നു മാറ്റുന്നത് അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."