മൂല്യനിര്‍ണയ ക്യാംപുകള്‍ ബഹിഷ്കരിക്കുമെന്ന് കെ.എച്ച്.എസ്.ടി.യു
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറിയെ ഇല്ലാതാക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപുകള്‍ ബഹിഷ്കരിക്കാന്‍ കെ.എച്ച്.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ഏകപക്ഷീയമായാണ് അംഗീകരിച്ചത്. സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കിയെങ്കിലും അതിന് പോലും തയാറാകാതെ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. വരുന്ന 10 വര്‍ഷം പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ നിയമന നിരോധനവും അക്കാദമിക് രംഗത്ത് അരക്ഷിതാവസ്ഥയും ഇത് മൂലം ഉണ്ടാവുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
പ്രക്ഷോഭത്തിന് മുന്നോടിയായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് എല്ലാ സംഘടനകളെയും അധ്യാപകരെയും അണിനിരത്തി 29ന് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീര്‍ക്കും. ഹയര്‍സെക്കന്‍ഡറി സംഘടനകളെ ഒഴിവാക്കി തയാറാക്കിയ വിദ്യാഭ്യാസ കലണ്ടര്‍ അംഗീകരിക്കില്ല. അഞ്ചു വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ സീനിയര്‍ ആക്കുന്നതിനുള്ള മുന്‍ മന്ത്രിസഭാതീരുമാനം നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മാഈല്‍ അധ്യക്ഷനായി. എം.എം ശാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി വിളിക്കോട്ടൂര്, കെ.ടി അബ്ദുല്‍ ലത്തീഫ്, ഒ. ഷൗക്കത്ത്, സലാം കല്ലായി, കെ. ജമാല്‍, വി.കെ അബ്ദുറഹ്മാന്, സി.ടി.പി ഉണ്ണിമൊയ്തീന്‍, കെ.കെ നവാസ് പ്രസംഗിച്ചു. നിസാര്‍ ചേലേരി സ്വാഗതവും എസ്. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.ടി അബ്ദുല്‍ ലത്തീഫ് (പ്രസി), ഒ. ഷൗക്കത്ത് അലി (ജന.സെക്ര), എസ് സന്തോഷ് കുമാര്‍ (ട്രഷ), ടി.പി മുഹമ്മദ് റഫീഖ് (ഓര്‍ഗ. സെക്ര), കെ.കെ ആലിക്കുട്ടി, വി.പി അബ്ദുല്‍ അസീസ്, എ.കെ അജീബ്, യു. സാബു, പി. ഷമീര്‍, ഫിറോസ് ഖാന്, യു.കെ ഫൈസല്‍ (വൈ. പ്രസി), ഷാജിത, കെ. മുഹമ്മദ് ജാസിം, പി അബ്ദുല്‍ ജലീല്‍, ഷമീം അഹമ്മദ്, പി.സി സിറാജ്, നുഹ്മാന്‍ ശിബിലി ,ശിഹാബുദ്ധീന്‍, വി. ഫൈസല്‍ (സെക്ര ), കെ.കെ അബൂബക്കര്‍, സജിത്ത് (പ്രിന്‍സിപ്പല്‍ ഫോറം), അസീസ് നരിക്കലക്കണ്ടി, കെ. നാസര്‍ (ഐ.ടി വിങ്) സജി ജോസഫ്, കെ.സി സമദ് (അക്കാദമിക്), ജീലാ ബീഗം, സുനിത നായര്‍ (വനിതാ വിങ ്) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."