HOME
DETAILS
MAL
കെട്ടിടം തകര്‍ത്ത സംഭവം; രണ്ട് പേര് അറസ്റ്റില്‍
backup
April 16 2017 | 20:04 PM
ഗുഡല്ലൂര്‍: മദ്യശാലക്കായി ഒരുക്കിയ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. കണ്ണന് (38), തിരുസെല്വന് (30) എന്നിവരാണ് പിടിയിലായത്.
ദേശീയസംസ്ഥാന പാതകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് താഴെ നാടുകാണിയിലേക്ക് മദ്യശാല മാറ്റുന്നതിന്നായി ഒരുക്കിയ കെട്ടിടത്തിന്റെ പിന്പുറത്തെ ചുമരും ജനലുമാണ് കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ദേവാല ഡി.എസ്.പി ശക്തിവേലു, സി.ഐ ജ്ഞാനവി എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. ഏഴുപേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. മദ്യശാലക്കെതിരേ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് കെട്ടിടം തകര്‍ക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."