HOME
DETAILS
MAL
വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
backup
April 16 2017 | 20:04 PM
കല്‍പ്പറ്റ: വിദേശമദ്യവുമായി ബൈക്ക് യാത്രികനെ എക്‌സൈസ് പിടികൂടി. തൃക്കൈപ്പറ്റ സ്വദേശി ഗംഗാധരനാണ് കല്‍പ്പറ്റ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളില്‍ നിന്നും ആറ് ലിറ്റര്‍ വിദേശമദ്യവും പിടികൂടിയിട്ടുണ്ട്. മുട്ടില്‍-മേപ്പാടി റോഡില്‍ വെള്ളിത്തോട് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മദ്യം കടത്തിയ ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫിസര്‍മാരായ അബൂബക്കര്‍, ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ രഘു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് മദ്യം കടത്തുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."