കാലാവസ്ഥ വ്യതിയാന പഠന പദ്ധതി സംഘടിപ്പിച്ചു
പുത്തൂര്‍വയല്‍: എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ചേര്‍ന്നു നടത്തുന്ന കാലാവസ്ഥ വ്യതിയാന പഠന പദ്ധതിയുടെ ഭാഗമായുള്ള പോര്‍ട്ടലിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
താപനില, ആര്‍ദ്രത, മഴയുടെ അളവ്, കാറ്റിന്റെ ഗതി, വേഗത എന്നിവ ഓരോ മണിക്കൂറിലും എന്നീ വിവരങ്ങള്‍ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളില്‍ നിന്ന് ലഭ്യമാകുന്ന തരത്തിലാണ് ഈ പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.
മാറുന്ന വയനാടിന്റെ കാലാവസ്ഥയെയും പരിസ്ഥിതിയേയും കുറിച്ച് കുട്ടികള്‍ അന്വേഷിക്കേണ്ടതും പഠിക്കേണ്ടതും അത്യാവശ്യം ആണെന്ന് എം.എല്‍.എ പറഞ്ഞു. എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയരക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ അധ്യക്ഷനായി.
കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളില്‍ ഡോ. എം.സി മനോജ്, ശാസ്ത്രജ്ഞന്‍, കുസാറ്റ് കൊച്ചി, ഡോ. മെര്‍ലിന്‍ ലോപ്പസ്, എം.എസ്.എസ്.ആര്‍.എഫ് ക്ലാസെടുത്തു. ഗിരിജന്‍ ഗോപി സ്വാഗതവും നീനു മെഹനാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."