സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു- പുതിയ പരാതിയുമായി കന്യാസ്ത്രീ
കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീ. വൈക്കം ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്.
അതേസമയം, ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തും. വൈക്കം ഡി.വൈ.എസ്.പിക്കാണ് കോട്ടയം എസ്.പി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അനുമതി തേടിയ ശേഷം മഠത്തിലെത്തിയായിരിക്കും കന്യാസ്ത്രീയുടെ മൊഴിയെടുക്കുക. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് പൊലിസ് മൂന്നുതവണ മഠത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘം കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് സാധ്യത തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മൊഴിയെക്കാന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."