HOME
DETAILS
MAL
നീതി ലഭിക്കുന്നതുവരെ പോരാടും: സി. മോയിന്‍കുട്ടി
backup
July 01 2018 | 06:07 AM
താമരശ്ശേരി: കട്ടിപ്പാറയില്‍ ദുരിതബാധിതര്‍ക്ക് നീതികിട്ടുന്നതുവരെ പോരാടുമെന്നു മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു. യൂത്ത് ലീഗ് നിവേദക സംഘത്തോടൊപ്പം താമരശ്ശേരി തഹസില്‍ദാറുമായി ചര്‍ച്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരകള്‍ക്കു വേണ്ടി ശബ്ദിക്കുന്നതിനെ രാഷ്ട്രീയമായി കാണുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കാര്യങ്ങള്‍ കൃത്യമായി നടക്കാത്തത് ചൂണ്ടിക്കാണിക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടുവച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."