ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ മാന്നാര്‍ ഇരമത്തൂര്‍ സ്വദേശി സുനില്‍ഭവനില്‍ ശിവരാമപിള്ളയുടെ മകന്‍ അനില്‍കുമാര്‍ (52), പത്തനംതിട്ട അടൂര്‍ വടക്കേടത്തുകാവ് പോനാല്‍ ഹൗസില്‍ കെ. ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ബാബു (66) എന്നിവര്‍ സഊദിയിലെ ജുബൈലിലും കണ്ണൂര്‍ ചാലാട് പന്നേന്‍പാറ ചാക്കാട്ടില്‍ പീടികയ്ക്കു സമീപത്തെ കല്ലാളത്തില്‍ ശ്രീജിത്ത് (45) അബൂദബിയിലും എറണാകുളം വൈറ്റില സ്വദേശി എം. എസ് മുരളീധരന്‍(52) ഖത്തറിലുമാണ് മരിച്ചത്.
22 വര്‍ഷമായി ജുബൈലിലെ പ്രമുഖ കമ്പനിയില്‍ സര്‍വേ മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു അനില്‍കുമാര്‍. ഭാര്യ: സ്മിത രവീന്ദ്രന്‍. മകള്‍ ആതിര പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
രണ്ടു ദിവസം മുന്‍പ് ശ്വാസതടസം ശക്തമായതിനെ തുടര്‍ന്ന് ജോര്‍ജ് ബാബുവിനെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച നിലവഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. മാതാവ്: റാഹേലമ്മ. ഭാര്യ: സൂസന്‍.
അബൂദബിയില്‍ ഇത്തിഹാദ് എയര്‍വേയ്‌സില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ ആയിരുന്നു കണ്ണൂര്‍ സ്വദേശി ശ്രീജിത്ത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി അബൂദബി ഖലീഫ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. കല്ലാളത്തില്‍ പുരുഷോത്തമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: അനീഷ. മക്കള്‍: തന്‍വി, തീര്‍ത്ഥ്. ഖത്തറില്‍ മരിച്ച, എറണാകുളം വൈറ്റില ജനതാ റോഡില്‍ ജവഹര്‍ വ്യൂ ഇ6ല്‍ എം.എസ് മുരളീധരന്‍ എരുമേലി കുറുവാമൂഴി മുളങ്കുന്നത്ത് വീട്ടില്‍ എം.ആര്‍ ശ്രീധരന്റേയും പരേതയായ ശാന്തമ്മയുടേയും മകനാണ്.
ദോഹയില്‍ അഡ്വവര്‍ടൈസിങ് ബിസിനസ് നടത്തിവന്നിരുന്ന ഇദ്ദേഹം കഴിഞ്ഞ ഇരുപത് വര്‍ഷമായി കുടുംബ സമേതം ഖത്തറിലാണ്. ഖത്തറിലെ ഹമദ് ആശുപത്രി ജീവനക്കാരി സ്വപ്നയാണ് ഭാര്യ. ഖത്തര്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി ആദിത്യ മുരളീധരന്‍ ഏക മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."