മോദി ചായക്കാരെ മറന്നു: കപില്‍ സിബല്‍
ന്യൂഡല്‍ഹി: ചായവാലകളെ മറന്ന് പ്രധാനമന്ത്രി മോദി ചൗക്കിദാര്‍മാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ചായ വാലകള്‍ക്കൊപ്പമായിരുന്നു തന്റെ ചങ്ങാത്തമെന്നും താന്‍ ചായകടക്കാരനായിരുന്നുവെന്നും മറ്റുമായിരുന്നു മോദി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മോദി കാവല്‍ക്കാര്‍ക്കൊപ്പമാണെന്ന് അദ്ദേഹം പരിഹസിച്ചു.
ബാലാകോട്ട് വ്യോമാക്രമണത്തെ മോദി രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. എന്നാല്‍ ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഉറി, ബാരാമുള്ള, പുല്‍വാമ ഭീകരാക്രമണ സമയത്ത് കാവല്‍ക്കാരന്‍ ഉറങ്ങുകയായിരുന്നോ എന്നും സിബല്‍ ചോദിച്ചു.
അധികാരത്തിലേറിയശേഷം ചായകച്ചവടക്കാരെ മറന്ന് കാവല്‍ക്കാര്‍ക്കുവേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നത്. ഇനിയും അധികാരം ലഭിക്കുകയാണെങ്കില്‍ ഇവരെയും മറന്ന് മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരിക്കും മോദി പ്രവര്‍ത്തിക്കുകയെന്നും സിബല്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."