HOME
DETAILS
MAL
കടലാക്രമണം രൂക്ഷം; തീരദേശം ദുരിതത്തില്‍
backup
July 01 2018 | 07:07 AM
പൊന്നാനി: പൊന്നാനിയില്‍ വീണ്ടും കടലാക്രമണം രൂക്ഷമായി. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തീരദേശം കനത്ത ഭീതിയിലാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി രാത്രിയിലാണ് കടലാക്രമണം രൂക്ഷമാകുന്നത്.കടല്‍ഭിത്തിയും ഭേദിച്ചാണ് തിര തീരത്തേക്ക് ആഞ്ഞടിക്കുന്നത്.
ലൈറ്റ് ഹൗസിന്റെ പരിസരത്താണ് കൂടുതല്‍ കര കടലെടുക്കുന്നത്. ഇവിടുത്തെ റോഡ് മുഴുവനായി തകര്‍ന്നു കഴിഞ്ഞു. ശക്തമായ തിരയില്‍ ജങ്കാര്‍ റോഡ് പൂര്‍ണമായി മണല്‍ മൂടിയ നിലയിലാണ്.
ഇതുമൂലം വാഹനങ്ങള്‍ക്ക് പോകാനാവാത്ത സ്ഥിതിയാണ്. കടലാക്രമണത്തില്‍ കൂടുതല്‍ കരപ്രദേശം കടലെടുക്കുന്നതാണ് തീരത്തുള്ളവരെ ദുരിതത്തിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."