HOME
DETAILS
MAL
ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കാമെന്ന് ദേവികയെ അറിയിച്ചിരുന്നു: ഡി.ഡി.ഇ റിപ്പോര്‍ട്ട്
backup
June 04 2020 | 00:06 AM
മലപ്പുറം: വളാഞ്ചേരി ഇരിമ്പിളിയം ജി.എച്ച്.എ.എസ്.എസിലെ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനു വീഴ്ച്ചയില്ലെന്നു മലപ്പുറം ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട്.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ലാസ് അധ്യാപകന്‍ പഠനത്തിനു സൗകര്യം ഉണ്ടോയെന്ന് ദേവികയെ വിളിച്ച് അന്വേഷിച്ചിരുന്നു. താമസിയാതെ തന്നെ സൗകര്യം ഉറപ്പുവരുത്താമെന്നും വിദ്യാര്‍ഥിനിയെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്തവരുടെ പട്ടികയിലാണ് ഈ വിദ്യാര്‍ഥിനിയെ ഉള്‍പ്പെടുത്തിയിരുന്നത്. നിലവില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ മാത്രമാണെന്നു ദേവികയെ അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍തന്നെ അധ്യാപകരുടെയോ, ഉദ്യോഗസ്ഥരുടേയോ ഭാഗത്തു വീഴ്ച്ച ഉണ്ടായതായി ചൂണ്ടിക്കാണിക്കാനാവില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രി മലപ്പുറം ഡി.ഡി.ഇയോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ദേവിക ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമില്ലാത്തതില്‍ മനംനൊന്താണെന്നാണ് രക്ഷിതാക്കള്‍ വെളിപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."