HOME
DETAILS
MAL
മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമവാസനയുള്ള ജില്ലയെന്ന് മേനക ഗാന്ധി
backup
June 04 2020 | 00:06 AM
നിലമ്പൂര്‍: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനംറേഞ്ചിന് കീഴില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടകവസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി എം.പി.
തന്റെ ട്വീറ്ററിലൂടെയാണ് ഇവര്‍ മലപ്പുറം ജില്ലയെ ഒന്നാകെ മോശമായി ചിത്രീകരിച്ചത്.
ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണ് മലപ്പുറമെന്നും കേരളത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ഒരാന കൊല്ലപ്പെടുണ്ടെന്നും ഇവര്‍ പറയുന്നു.
'ഇത് ഒരു കൊലപാതകമാണ്. മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണ്. ഉദാഹരണത്തിന്, അവര്‍ റോഡുകളില്‍ വിഷം എറിയുന്നു, അതിനാല്‍ 300-400 പക്ഷികളും നായ്ക്കളും ഒരേസമയം മരിക്കുന്നു.
പതിവ് സംഭവങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ല. 'കേരള സര്‍ക്കാര്‍ മലപ്പുറത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, അവര്‍ ഭയപ്പെടുന്നുവെന്ന് തോന്നുന്നു. ഇന്ത്യയില്‍ 20,000 ത്തില്‍ താഴെ ആനകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ, അവ അതിവേഗം കുറയുകയാണ്.
രാഹുല്‍ ഗാന്ധിയെയും മേനക ഗാന്ധി ചോദ്യം ചെയ്യുന്നുണ്ട്. വനം മന്ത്രി കെ. രാജു വനംസെക്രട്ടറിയെ നീക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വനം മന്ത്രി കെ. രാജുവിന്റെയും മറ്റ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ നമ്പറും മെയില്‍ ഐഡിയും സഹിതമാണ് മേനക ഗാന്ധി ട്വീറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."