തുറന്നിട്ട് നഗരത്തിലെ ഓവുചാലുകള്‍ മൂക്കുപൊത്തി ജനം
കണ്ണൂര്‍: നഗരത്തില്‍ ഓവുചാലുകള്‍ വൃത്തിയാക്കിയെങ്കിലും സ്ലാബുകള്‍ അടയ്ക്കാത്തത് വീണ്ടും മാലിന്യശേഖരം ഓവുചാലുകളില്‍ കുമിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. താവക്കര റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു താഴെയുള്ള ഓവുചാലുകളാണു വൃത്തിയാക്കിയിട്ടും അടയ്ക്കാതെ കിടക്കുന്നത്. സ്ലാബുകള്‍ മൂടാതെ ഓവുചാലിനു സമീപം വച്ചിരിക്കുകയാണ്. ഇതു ട്രെയിന്‍ യാത്രക്കാരും വാഹന യാത്രക്കാരും തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ഓവുചാലുകളില്‍ പതിച്ച് മാലിന്യം കുമിയാന്‍ ഇടയാക്കും. രൂക്ഷമായ മാലിന്യഗന്ധം കാരണം നഗരത്തിലെത്തുന്നവര്‍ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. എല്ലാവര്‍ഷവും കാലവര്‍ഷത്തിനു മുമ്പ് നഗരത്തിലെ ഓവുചാലുകള്‍ അധികൃതര്‍ വൃത്തിയാക്കാറുണ്ട്. എന്നാല്‍ നേരത്തെ വൃത്തിയാക്കിയ സ്ലാബുകളാണു വീണ്ടും മഴക്കാല ശുചീകരണം എത്താറായിട്ടും അടയ്ക്കാതെ കിടക്കുന്നത്. നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന നഗര ഭരണാധികാരികള്‍ ഇതൊക്കെ കണ്ണുതുറന്നു കാണണമെന്നാണു നഗരവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."