തലശ്ശേരിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
തലശ്ശേരി: തലശ്ശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് എവിടെയും. വെള്ളം കിട്ടാതായതോടെ റസ്റ്റോറന്റുകളും ലോഡ്ജുകളും അടച്ചിടേണ്ട അവസ്ഥയിലാണ്.
കനത്ത വേനല്‍ ചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ കുടിവെള്ളത്തിനായി ജനം വലയുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്നവരും ദുരിതമനുഭവിക്കുന്നു. നഗരത്തില്‍ ചെറുതും വലുതുമായ എണ്‍പതോളം റസ്‌റ്റോറന്റുകളും 15 ലോഡ്ജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂരിഭാഗം റസ്‌റ്റോറന്റുകള്‍ക്കും സ്വന്തമായി കിണറില്ലാത്ത അവസ്ഥയാണ്. ഇതില്‍ കിണറുള്ളവരുടെ വെള്ളം വറ്റുകയും ചെയ്തു.
വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണം ഇപ്പോള്‍ പാതി രാത്രിയാണ്. ഇതുകാരണം ഭൂരിഭാഗം റസ്‌റ്റോറന്റുകള്‍ക്കും വെള്ളം സംഭരിക്കാന്‍ കഴിയുന്നില്ല.
ദിനംപ്രതി 5000 മുതല്‍ 10,000 ലിറ്റര്‍ വെള്ളം ഓരോ റസ്‌റ്റോറന്റുകള്‍ക്കും വേണ്ടതുണ്ട്. ഇത്രയും വെള്ളം സംഭരിക്കാനുള്ള ടാങ്കുകള്‍ ഒരുക്കാത്തതിനാല്‍ റസ്‌റ്റോറന്റുകാര്‍ പാതി രാത്രി മാത്രം വരുന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ശേഖരിച്ച് വയ്ക്കാന്‍ പ്രായസപ്പെടുകയാണ്. കുഴല്‍ക്കിണര്‍ സ്വന്തമായുള്ള റസ്‌റ്റോറന്റുകള്‍ ഉണ്ടെങ്കിലും വേനല്‍ കനത്തതോടെ കുഴല്‍ക്കിണറില്‍ നിന്ന് വരുന്ന വെള്ളത്തിന് ഉപ്പ് രസം വന്നതിനാല്‍ ഭക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ഉടമകള്‍ പറഞ്ഞു.
രൂക്ഷമായ കുടിവെള്ള ക്ഷാമം മുതലെടുത്ത് സ്വകാര്യ വ്യക്തികള്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നുണ്ട്. 5000 ലിറ്റര്‍ വെള്ളത്തിന് 2500 രൂപയാണു വില. 10000 ലിറ്ററിലേറെ വെള്ളം ഓരോ ലോഡ്ജുകളിലും ദിനംപ്രതി ആവശ്യമുണ്ട്. എന്നാല്‍ ഇത്രയും വെള്ളം വിലയ്ക്കുവാങ്ങി ലോഡ്ജ് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലയിലാണു ലോഡ്ജുടമകള്‍. ഇങ്ങനെ വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ വൃത്തിഹീനമായ കുളങ്ങളില്‍ നിന്നു പോലും കുടിവെള്ളത്തിന്റെ പേരില്‍ നഗരത്തില്‍ വെള്ളം വില്‍പ്പനയ്ക്ക് എത്തുന്നതായി പരാതിയുണ്ട്.
നഗരത്തിനു സമീപത്തെ കോടിയേരി, എരഞ്ഞോളി, കതിരൂര്‍, ധര്‍മടം, ന്യൂമാഹി പ്രദേശങ്ങളിലും കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളായ പൊന്ന്യം പറാംകുന്ന്, കോടിയേരി കാന്‍സര്‍ സെന്റര്‍ പരിസരം, ധര്‍മടം സ്വാമിക്കുന്ന് എന്നിവിടങ്ങളില്‍ കുടിവെള്ളത്തിനായി ജനം നെട്ടോടമോടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."