ജില്ലയില്‍ കഞ്ചാവ്-ലഹരിമരുന്ന് വേട്ട
കരുനാഗപ്പള്ളി: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചിറയികിഴു നാവായിക്കുളം പറക്കുന്നു നൗഫല്‍ മന്‍സിലില്‍ നുഹുമാനാ(23)ണ് അറസ്റ്റിലായത്. എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജോസ് പ്രതാപിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന വാഹനപരിശോധനയില്‍ കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് തെക്കുവശത്തുനിന്ന് കായംകുളം സ്വദേശിക്ക് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടയിലാണ് പിടിയിലായത്.
രണ്ട് ദിവസം മുന്‍പ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ എക്‌സൈസ് ടീം അംഗങ്ങളായ വിജു, ശ്യാംകുമാര്‍, സജീവ്കുമാര്‍ എന്നിവരെ ഈ പ്രദേശങ്ങളില്‍ രഹസ്യ നിരീക്ഷണത്തിന് നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി ബാഗുമായി ബൈക്കിലെത്തിയ നുഹുമാന്‍ ആരെയോ കാത്ത് നില്‍ക്കുന്നതായി മനസിലാക്കിയ ഷാഡോ എക്‌സൈസ് നുഹുമാനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്.
കൊല്ലം മാമൂടു സ്വദേശിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്നും കരുനാഗപ്പള്ളിയില്‍ കായംകുളം സ്വദേശിക്ക് മറിച്ച് വില്‍ക്കാനാണ് വന്നതെന്നും പ്രതി പൊലിസിനോട് പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ കരുനാഗപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഓഫിസിന്റെ പരിധിയില്‍ നടത്തിയ കഞ്ചാവ് വേട്ടയില്‍ കൊലക്കേസ് പ്രതികള്‍ മുതല്‍ വില്‍പ്പന രംഗത്തെ പിടികിട്ടാപുള്ളികള്‍വരെ എക്‌സൈസിന്റെ പിടിയിലായിരുന്നു.
ഈ കാലയളവില്‍ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയില്‍ വീണത് 29 ഓളം കഞ്ചാവ് കടത്തുകാരാണ്. ഇവരില്‍നിന്ന് 20 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ കോളനികള്‍ വരെ കഞ്ചാവ് കടത്തുകാരുടെയും വില്‍പ്പനക്കാരുടെയും താവളങ്ങളായിരുന്നു.
ദേശീയപാത കേന്ദ്രികരിച്ചു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന ആണ്ടാമുക്കം സ്വദേശി ഉണ്ണി അനില്‍കുമാര്‍, മുംബൈ അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എഴുകോണ്‍ സ്വദേശി രാജേഷ് സ്റ്റീഫന്‍, സ്‌കൂള്‍ കുട്ടികളെയും കോളജ് കുട്ടികളെയും മാത്രം ലക്ഷ്യമാക്കി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന 19കാരന്‍ വട്ടത്തറ ഷാനവാസ്, ചെങ്കല്‍ചൂള സ്വദേശി ശാലു, പന്‍മന സ്വദേശി പൂങ്കാവനം അന്‍സില്‍, കോയിവിള സ്വദേശി ക്രിസ്റ്റി ജോണ്‍(19), കൊല്ലം ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാനകണ്ണി ഇടുക്കി വട്ടവട സ്വദേശി അളകേശന്‍(42), ജില്ലയിലെ കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന കടയ്ക്കല്‍ സ്വദേശികളായ വിഷ്ണു(28),അനീഷ്(30), നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൃഷ്ണപുരം ഞക്കനാല്‍ സ്വദേശി ഗുണ്ട ഷിബു (24), പോലീസിനെ ആക്രമിച്ച കേസിലെ പ്രതി ചേന്നല്ലൂര്‍ തറയില്‍ ഓച്ചിറ മേമന സ്വദേശി മുഹമ്മദ് ഷെഫീഖ്, ആരിസ് മുഹമ്മദ്, മോഷണം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതി ചെറിയഴീക്കല്‍ സ്വദേശി ഡ്യൂക്ക് രമേശ് (25) എന്നിവരാണ് കഴിഞ്ഞ 4 മാസത്തിനിടയില്‍ കരുനാഗപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രധാനപ്പെട്ട കഞ്ചാവ് കടത്തുകാര്‍.
എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍മാരായ അന്‍വര്‍, ഹരികൃഷ് ണന്‍, സുരേഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജു, ശ്യാംകുമാര്‍.ട, സജീവ്കുമാര്‍, പ്രസാദ് റെയ്ഡില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."