വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ വഴിവിളക്കുകള്‍: കമ്മിഷണര്‍
കൊല്ലം: വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ വഴിവിളക്കുകളെണെന്നും പഠനത്തിനൊടൊപ്പം സാമൂഹിക പ്രതിബന്ധതയും വളര്‍ത്തുന്ന രീതിയിലേക്ക് പഠനസമ്പ്രദായം വിപുലീകരിക്കപ്പെടണമെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ. കേരളാ പൊലിസ് അസോസിയേഷന്‍ സിറ്റി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സേനാംഗങ്ങളുടെ കുട്ടികള്‍ളെയും കൊല്ലം ജുവനൈല്‍ ഹോം, അഞ്ചാലുമൂട് ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെയും വിദ്യാര്‍ഥികളേയും റയല്‍മാഡ്രിഡ് ഫുട്‌ബോള്‍ അക്കാഡമിയില്‍ പരിശീലനത്തിന് അര്‍ഹതനേടിയ ചൈല്‍ഡ് വെല്‍ഫയര്‍ ഹോമിലെ മണികണ്ഠന്‍, ബി.ടെക് ആര്‍ക്കിടെക്റ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആര്‍. അഭിരാമി എന്നിവര്‍ക്ക് അനുമോദനവും ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.
കെ.പി.എ ജില്ലാ പ്രസിഡന്റ് ബി.എസ് സനോജ് അധ്യക്ഷനായി. സബ് കലക്ടര്‍ ഡോ. ചിത്ര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അജോയ് ചന്ദ്രന്‍, ഡെപ്യൂട്ടി കമാണ്ടന്റ് കെ.ജി ചന്ദ്രബാബു, സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി എസ്. ഷിഹാബുദ്ദീന്‍, എസ്. ഷൈജു, ആര്‍.കെ ജ്യോതിഷ്, എസ്.ഐ ആര്‍. ബിജു, എം.സി പ്രശാന്തന്‍, ജിജു സി നായര്‍, ഷിനോദാസ്, ജി. സിന്ദിര്‍ലാല്‍, എ. ഹാഷിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."